സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാന്‍ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുട ങ്ങിയിട്ട് കുറച്ചുനാളായി. എന്നാല്‍ ഇതുവരെ ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാറ താല്‍പര്യം കാണിച്ചിരുന്നില്ല. ഒടുവില്‍ ഇതാ സൂപ്പര്‍ താരം രണ്‍വീര്‍ സിംഗി നൊപ്പം ബോളിവുഡ് പ്രവേശനം നടത്താനൊരുങ്ങുകയാണ് സാറ എന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. മുമ്പ് പല ചിത്രങ്ങളിലും സാറ അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അമ്മ അമൃത സിംഗിന്റെ ഇടപെടലിനെ തുടര്‍ന്ന് അതെല്ലാം സാറ വേണ്ടെന്നു വച്ചു എന്നും വാര്‍ത്തയുണ്ടായിരുന്നു. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഗള്ളി ബോയി എന്നാണ് പേരി ട്ടിരിക്കുന്നത്. യഥാര്‍ഥ ജീവിത ത്തിലെ രണ്ട് റാപ്പ് ഗായകരെക്കുറി ച്ചുള്ള ചിത്രമാണിത്.
സാറയുടെ അരങ്ങേറ്റം രണ്‍വീറിനൊപ്പം
