ചക്കരയുമ്മ…! കിറുങ്ങി നടന്ന യുവതി കടക്കാരനെ കെട്ടിപ്പിടിച്ചു, പോലീസെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ കഞ്ചാവും ബിയറും, കോട്ടയത്തെ ഞെട്ടിച്ച ഡോണ ആളൊരു വില്ലത്തി!

womenകോട്ടയത്ത് ഇന്നലെയാണ് സംഭവം. രാവിലെ പതിനൊന്നുമണിയോടെ തിരുനക്കര ക്ഷേത്രത്തിനു സമീപം ഒരു യുവതി മദ്യപിച്ച് ലക്കുംലഗാനവുമില്ലാതെ പാഞ്ഞുനടന്നു. ഇടയ്‌ക്കൊരു കടയില്‍ കയറി കടക്കാരനെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തു. യുവതി മദ്യലഹരിയിലാണെന്നു മനസിലായ നാട്ടുകാര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെ പോലീസ് പിങ്ക് പട്രോളിംഗ് സംഘം പാഞ്ഞെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. പലക്കാട് സ്വദേശിനിയായ ഡോണ ജോസാണ് (25) കഥയിലെ വില്ലത്തി.

യുവതി നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ്. മാതാപിതാക്കള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. യുവതിയും വര്‍ഷങ്ങളോളം അവിടെയായിരുന്നു. അവിടെനിന്നാണ് മദ്യപാനം അടക്കമുള്ള ദുശീലങ്ങള്‍ക്ക് അടിമയായതെന്നാണ് സൂചന. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇവരുടെ കൈയില്‍ ഒരു ബാഗുണ്ടായിരുന്നു. അതിലാകട്ടെ ബിയര്‍ കുപ്പികളും കഞ്ചാവും സിഗരറ്റും. ആദ്യം ഇവരെ കസ്റ്റഡിയിലെടുക്കാനെത്തിയത് കണ്‍ട്രോള്‍ റൂമിലെ പോലീസുകാരായിരുന്നു. പുരുഷ പോലീസിനൊപ്പം വരാന്‍ പറ്റില്ലെന്ന് യുവതി പറഞ്ഞതോടെയാണ് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രൂപീകരിച്ച പിങ്ക് പോലീസിനെ വിളിച്ചുവരുത്തിയത്.

ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കുശേഷം യുവതിയെ പിന്നീട് ജില്ല പോലീസ് മേധാവി എന്‍.രാമചന്ദ്രന്റെ മുന്നില്‍ ഹാജരാക്കി. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു. ഇവര്‍ക്കു കഞ്ചാവും മദ്യവും വാങ്ങി നല്‍കുന്നത് നഗരത്തിലെ ഓട്ടോ െ്രെഡവറാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് എസ്‌ഐ അനൂപ് സി.നായരെ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. നഗരത്തിലെത്തുന്നവരെ ചൂണ്ടയില്‍ കുടുക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നുവെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

Related posts