സിഎംപിയുടെ ബോര്‍ഡില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഫോട്ടോ മുറിച്ചു മാറ്റി

knr-flexതളിപ്പറമ്പ്: എംവിആര്‍ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിഎംപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടാ വ്യാപകമായി കീറി നശിപ്പിച്ചതായി പരാതി. തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച ബോര്‍ഡിലെ പിണറായിയുടെ ഫോട്ടോ മാത്രമാണ് കീറി നശിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ആറോളം ബോര്‍ഡുകളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഫോട്ടോ നശിപ്പിച്ചിരിക്കയാണ്.

നവംബര്‍ എട്ടിനാണ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എംവിആറിന്റെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ ദേശീയ സാഹചര്യവും ഇടതുപക്ഷവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുന്നത്. മുഖ്യമന്ത്രിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇത് സംബന്ധിച്ച പോസ്റ്റുകള്‍ നശിപ്പിച്ച സാമൂഹ്യ വിരുദ്ധ ശക്തികളുടെ നടപടിയില്‍ സിഎംപി ജില്ലാ സെക്രട്ടറി സി.കെ.നാരായണന്‍, ഏരിയാ സെക്രട്ടറി പി.പി.മോഹനന്‍ എന്നിവര്‍ പ്രതിഷേധിച്ചു.

Related posts