പാലാ: സിഐടിയു ജില്ലാ സമ്മേളനം തൊഴിലാളിറാലിയോടെ ഇന്ന് സമാപിക്കും. സിഐടിയു ജില്ലാ പ്രസിഡന്റായി വി.പി. ഇബ്രാഹിമിനെയും സെക്രട്ടറിയായി ടി.ആര്‍.രഘുനാഥനെയും ട്രഷററായി എ.വി. റസലിനെയും പാലായില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മൂന്നു പേരും നിലവില്‍ ഈ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരായിരുന്നു. ഇവരെ വീണ്ടും ഭാരവാഹിത്വത്തിലേക്ക് സമ്മേളനം തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു പേരും സിപിഎം ജി്ല്ലാ സെക്രട്ടറിയേറ്റംഗങ്ങളുമാണ്.
ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.ജെ. ജോസഫ്, ലാലിച്ചന്‍ ജോര്‍ജ് എന്നിവര്‍ക്കു പുറമേ പി.ജെ. വര്‍ഗീസ്, കെ.ബി. രമ, കെ.കെ. രമേശന്‍, കെ. അനില്‍കുമാര്‍, പി.എന്‍. പ്രദീപ്, എസ്. വിനോദ് എന്നിവരാണ് വൈസ് പ്രസുിഡന്റുമാര്‍. കെ.എന്‍. രവി, വി.പി. ഇസ്മയില്‍, വി.കെ. സുരേഷ്കുമാര്‍, കെ.സി. ജോസഫ്, ഷാര്‍ളി മാത്യു, കെ.കെ. ഹരിക്കുട്ടന്‍, റെജി സഖറിയ, എം.എച്ച്. സലിം, കെ.ജെ. അനില്‍കുമാര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 51 അംഗ ജില്ലാ കമ്മിറ്റിയിലേക്ക് 49 പേരെയും തെരഞ്ഞെടുത്തു. രണ്ട് അംഗങ്ങളെ പിന്നീട് ഉള്‍പ്പെടുത്തും.
ജില്ലയിലെ ഏക കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്ലിനെ വീണ്ടും സ്വകാര്യവത്ക്കരിക്കാനായി കേന്ദ്ര സര്‍കാര്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്നു വൈകുന്നേരം നാലിന് കൊട്ടാരമറ്റത്തു നിന്നാണ് ജില്ല കേന്ദ്രീകരിച്ചുള്ള തൊഴിലാളി റാലി ആരംഭിക്കുന്നത്. സിഐടിയുവില്‍ അഫിലിയേറ്റ്് ചെയ്തിട്ടുള്ള വിവിധ സംഘടനകളിലെ തൊഴിലാളികള്‍ യൂണിഫോം അണിച്ച് പ്രത്യേകം ബാനറിനു കീഴില്‍ അണിചേരും.
12 ഏരിയാ കമ്മിറ്റികളും പ്രത്യേകം ബാനറിനു കീഴില്‍ അണിനിരക്കും. ശിങ്കാരിമേളം ഉള്‍പ്പെടെയുള്ള വിവിധ വാദ്യമേളങ്ങളും തെയ്യം ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങളും റാലിയെ വര്‍ണാഭമാക്കും. റാലി സ്‌റ്റേഡിയം ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, കെ. സുരേഷ്കുറുപ്പ് എംഎല്‍എ, ടി.ആര്‍. രഘുനാഥന്‍, ലാലിച്ചന്‍ ജോര്‍ജ്, ഷാര്‍ളി മാത്യു, വി.ജി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.