സൂര്യ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ സിങ്കം ത്രി ഡിസംബര്‍ 16നു തിയറ്ററുകളിലെത്തുന്നു. ഒരു ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വമ്പന്‍ തുകയ്ക്ക് വാങ്ങിയെന്നു പുതിയ റിപ്പോര്‍ട്ട്. സോപാനം ഫിലിംസിനൊപ്പം സിങ്കം ഗ്രൂപ്പ് തൃശൂര്‍ എന്ന ആരാധക സംഘമാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. നാലുകോടി 75 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വിറ്റ് പോയിരിക്കുന്നത്. വാര്‍ത്ത പുറത്തു വിട്ടത്.
സിങ്കം ത്രിയുടെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീനാണ്. അജിത്തിന്റെ ചിത്രങ്ങള്‍ക്ക് സാധാരണ രണ്ട്, മൂന്നു കോടി രൂപയാണ് കേരളത്തിലെ വിതരണാവകാശത്തില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ അജിത്ത് ചിത്രത്തിന് ലഭിക്കുന്നതിനേക്കാള്‍ വലിയ തുകയാണ് സിങ്കം ത്രി കേരളത്തില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. അനുഷ്ക ഷെട്ടിയെ കൂടാതെ ശ്രുതിഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.