സിപിഎം ഭരണത്തില്‍ കൊലപാതക രാഷ്ട്രീയത്തിനു വേരോട്ടം: കെ.പി.എ. മജീദ്

alp-kpa-majeedപത്തനംതിട്ട: സിപിഎം അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തു രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും തുടക്കമായതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്‌ലിംലീഗ് മെംബര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ച് ജില്ലാ ലീഗ് നേതൃകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രാജ്യത്തു സംഘടിത ആക്രമണങ്ങള്‍ അരങ്ങേറുകയാണെന്നും മജീദ് പറഞ്ഞു.ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഇ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിപി. ബാവ ഹാജി മുഖ്യപ്രഭാഷണം നടത്തി.

അഡ്വ.കെ.എ. ഹസന്‍, ടി.എം. ഹമീദ്, എം.എം. ബഷീര്‍കുട്ടി, പി.എ. സക്കീര്‍ഹുസൈന്‍, അബ്ദുള്‍കരിം, അബ്ദുള്‍മുത്തലിഫ്, സമദ് മേപ്രത്ത്, ആര്‍.എം. ജമാല്‍, കെ.പി. നൗഷാദ്, സി.എച്ച്. സലിം, ടി.എ. അന്‍സാരി, എം. നൗഷാദ്, എന്‍.എ. നൈസാം, ഉനൈസ് ഊട്ടുകുളം, എ.സഗീര്‍, എം. മുഹമ്മദ്‌സാ ലി, സലിം ബാവ, നിസാര്‍ നൂര്‍മഹല്‍, പാടം ഇബ്രാഹിംകുട്ടി, റഷീദാ റഹ്്മത്ത്, ബീനാ ഷെരീഫ്, അഡ്വ. മീരാണ്ണന്‍ മീര എന്നിവര്‍ പ്രസംഗിച്ചു.

Related posts