യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ഹ​ന ത​ട്ടി​പ്പ് കേ​സി​ൽ പി​ടി​യി​ൽ; കുടുങ്ങിയത് കടുത്തുരുത്തി മാന്നാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍; ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത് എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രിച്ച്‌

thattippuചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ഹ​ന​ത​ട്ടി​പ്പ് കേ​സി​ൽ ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വാ​ര​നാ​ട് ക​ള​ന്പു​കാ​ട്ട് വീ​ട്ടി​ൽ രൂ​പേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ചേ​ർ​ത്ത​ല, തൃ​ക്കാ​ക്ക​ര, എ​റ​ണാ​കു​ളം നോ​ർ​ത്ത്, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്.

ക​ടു​ത്തു​രു​ത്തി മാ​ന്നാ​ർ മൂ​ലേ​ക്കു​ന്ന​ത്ത് സാ​ബു​വി​ന്‍റെ ഭാ​ര്യ ജോ​മോ​ളു​ടെ പ​രാ​തി​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ഇ​ടു​ക്കി ഉ​പ്പു​തു​റ​യി​ൽ നി​ന്നാ​ണ് ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വാ​ഹ​ന ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെു​ടു​ത്ത ശേ​ഷം വാ​ട​ക​യോ വാ​ഹ​ന​മോ ഉ​ട​മ​യ്ക്ക് ന​ൽ​കാ​തെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts