പേരൂര്‍ക്കട: കേരളത്തിലെ സിപിഎമ്മിന്റെ മുഖമുദ്ര കമ്യൂണിസമല്ലെന്നും ക്രിമിനലിസമാണെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശാസ്തമംഗലം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ഥി കെ. മുരളീധരന്‍, കാവല്ലൂര്‍ മധു, വാഴോട്ടുകോണം ചന്ദ്രശേഖരന്‍, ഡി. സുദര്‍ശനന്‍, ബീമാപ്പള്ളി റഷീദ്, പ്രഫ. ജി ബാലചന്ദ്രന്‍, വിജയന്‍ തോമസ്, എം.വി. സാജു, ആര്‍. രാജന്‍ കുരുക്കള്‍, കോട്ടാത്തല മോഹനന്‍, ടി. ഗണേശന്‍ പിള്ള, പി. ശ്യാംകുമാര്‍, എസ്. നാരായണപിള്ള എന്നിവര്‍ പങ്കെടുത്തു.