സിപിഎമ്മുകാരന്റെ വീട്ടില്‍ സ്‌ഫോടകവസ്തുശേഖരം ക|െത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍; അന്വേഷണം ഊര്‍ജിതം

KKD-BOMBതലശേരി: തലശേരി ഇല്ലത്തുതാഴെ ഊരാങ്കോട്ട് സിപിഎം പ്രവര്‍ത്തകന്‍െറ വീട്ടില്‍നിന്ന് ഓലപ്പടക്കത്തിന്റേയും ബോംബ് നിര്‍മാണ സാമഗ്രികളുടെയും വന്‍ശേഖരം പിടികൂടിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഊരാങ്കോട്ടെ അനില്‍രാഗിനെ (24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമയായ സിപിഎം പ്രവര്‍ത്തകന്‍  പി.സി. രാജേഷിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു രഹസ്യവിവരത്തെ തുടര്‍ന്ന് തലശേരി സിഐയുടെ ചുമതല വഹിക്കുന്ന പാനൂര്‍ സിഐ കെ. ഷാജി, ടൗണ്‍ എസ്‌ഐ എം.എസ്. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഊരാങ്കോട്ടെ സിപിഎം പ്രവര്‍ത്തകന്‍ സി.ആര്‍. രാജേഷിന്റെ വീട്ടില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

വീടിന്റെ സ്റ്റെയര്‍കെയ്‌സിനു താഴെനിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. ഇവ വീട്ടില്‍നിന്നും മാറ്റാനുള്ള ശ്രമത്തിനിടെയാണ് അനില്‍രാഗ് അറസ്റ്റിലായത്. 861 വലിയ ഓലപ്പടക്കം, ബോംബ് നിര്‍മാര്‍ണത്തിന് ഉപയോഗിക്കുന്ന വെടിമരുന്ന്, ചെറുതും വലുതുമായ സ്റ്റീല്‍ പാത്രങ്ങള്‍, തുരുമ്പിച്ച ആണികളുടെ ശേഖരം, വിവിധ പത്രങ്ങള്‍ എന്നിവയാണു പിടികൂടിയത്. ഓലപ്പടക്കത്തിലെ കരിമരുന്നെടുത്താണത്രെ ബോംബ് നിര്‍മാണം. എതാനും ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ രാഷ്ട്രീയസംഘര്‍ഷം പതിവാണ്.

Related posts