വിവാഹത്തിനു ശേഷം ഗൗതം മേനോന്റെ വാരണം ആയിരം എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം സിമ്രാന്‍ വീണ്ടുമെത്തുന്നു. വാരണം ആയിരത്തിനുശേഷം ചെയ്ത ആഹാ കല്യാണം, തൃഷ ഇല്യാന നയന്‍താര, കരയ് ഓരം തുടങ്ങിയ ചിത്രങ്ങളില്‍ അതിഥിതാരമായാണ് സിമ്രാന്‍ എത്തിയത്. നടന്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്യുന്ന കോടിട്ട ഇടങ്ങളെയ് നിരപുഗ എന്ന ചിത്രത്തിലും സിമ്രാന്‍ അതിഥി താരമായാണ് എത്തുന്നത്. വാര്‍ത്ത സിമ്രാന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ചിത്രത്തില്‍ ശാന്തനു ഭാഗ്യരാജാണ് നായകന്‍. പാര്‍വതി നായര്‍, തമ്പി രാമയ്യ, പാര്‍ഥിപന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
സിമ്രാന്‍ വീണ്ടും വരുന്നു
