നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ൻ..! സിഒടി നസീർ വധശ്രമ കേസ്; എ.​എ​ൻ.​ ഷം​സീ​ർ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യും

ത​ല​ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മു​ൻ സി​പി​എം നേ​താ​വ് സി.​ഒ.​ടി ന​സീ​റി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ യെ ​പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ൻ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ൽ രാ​ഷ​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

സി.​ഒ.​ടി ന​സീ​റി​ന്‍റെ മൊ​ഴി​യി​ൽ എം​എ​ൽ​എ​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ.​എ​ൻ.​ഷം​സീ​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും ഇ​തി​ന് മു​ന്നോ​ടി​യാ​യി ന​സീ​റി​ൽ നി​ന്ന് ഒ​രി​ക്ക​ൽ കൂ​ടി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ട​യി​ൽ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് എം​എ​ൽ​എ യു​ടെ സ​ഹോ​ദ​ര​ൻ എ.​എ​ൻ.​ഷ​ഹീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്നോ​വ കാ​റി​ൽ വ​ച്ചാ​ണെ​ന്നും പോ​ലീ​സ് അ​ന്വാ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. എം ​എ​ൽ​എ​യു​ടെ പാ​റാ​ലി​ലെ ആ​മി​നാ​സ് എ​ന്ന വി​ലാ​സം ത​ന്നെ​യാ​ണ് എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​നു​ള്ള ആ​ർ.​സി ബു​ക്കി​ലു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മേ​യ് 18നാ​ണ് ന​സീ​റി​ന് നേ​രെ ത​ല​ശേ​രി കാ​യ്യ​ത്ത് റോ​ഡി​ൽ വ​ച്ച് വ​ധ​ശ്ര​മം ന​ട​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ ഒ​മ്പ​ത് പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ നൂ​റി​ല​ധി​കം പേ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു

Related posts