സിറിയയില്‍ ക്ലോറിന്‍ വാതകം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്; നിരവധിപ്പേര്‍ ആശുപത്രിയില്‍

ld-clorinആലപ്പോ: സിറിയയിലെ ആലപ്പോയില്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആലപ്പോയിലെ വിമതരുടെ ശക്തികേന്ദ്രത്തിനു മുകളിലൂടെ പറന്ന ഹെലികോപ്റ്ററുകള്‍ ക്ലോറിന്‍ വാതകം നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. യുദ്ധമുഖത്ത് ക്ലോറിന്‍ ആയുധമായി ഉപയോഗിക്കുന്നത് കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ നിരോധിച്ചിട്ടുണ്ട്.

Related posts