ഭോപ്പാൽ: മധ്യപ്രദേശിൽ മികച്ച വിജയം നേടിയെങ്കിലും ഇമാർതി ദേവി ഉൾപ്പെടെ മൂന്നു മന്ത്രിമാരുടെ തോൽവി ബിജെപിക്കു തിരിച്ചടിയായി. 28 സീറ്റുകളിൽ ബിജെപി 19 എണ്ണം നേടി.
ഇമാർതി ദേവി ദബ്ര മണ്ഡലത്തിൽ 7633 വോട്ടിനു തോറ്റു. ഗിർരാത് ദൻഡോതിയ, അദൽ സിംഗ് കൻസാന എന്നിവരും പരാജയപ്പെട്ടു. ദിമാനി മണ്ഡലത്തിൽ 26,467 വോട്ടിനാണ് ദൻഡോതിയ തോറ്റത്. കൻസാന സുമാവോലി മണ്ഡലത്തിൽ 10,947 വോട്ടിനാണു തോറ്റത്.
ഗ്വാളിയർ-ചന്പൽ മേഖലയിലെ മണ്ഡലങ്ങളിൽ മൂന്നു മന്ത്രിമാർ തോറ്റത് ബിജെപിക്കു തിരിച്ചടിയായി. 12 മന്ത്രിമാരാണു മത്സരിച്ചത്. ഇതിൽ ഒന്പതു പേർ വിജയിച്ചു.
സിന്ധ്യയുടെ ഉറ്റ അനുയായി തുൾസി സിലാവത് 53,264 വോട്ടിനാണു വിജയിച്ചത്. ഇമാർതി ദേവിയെ മുൻ മുഖ്യമന്ത്രി കമൽനാഥ് സാധനം എന്നു വിശേഷിപ്പിച്ച് ഏറെ വിവാദമുയർത്തിയിരുന്നു.