തൃ​ശൂ​ർ മാ​ത്ര​മ​ല്ല കേ​ര​ളം മു​ഴു​വ​ൻ ഏ​റ്റെ​ടു​ക്ക​ണം ഈ ​ച​ല​ഞ്ച്; “ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ച്’ തരംഗമാകുന്നു

മാ​ലി​ന്യം ലാ​വി​ഷാ​യി എ​റി​യാ​വു​ന്ന റോ​ഡാ​യി മാ​റി​യ എം​എ​ൽ​എ റോ​ഡ് ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ചി​ലൂ​ടെ വൃ​ത്തി​യാ​ക്കി ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ. വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​രു​മാ​യി​രു​ന്ന ചെ​റു​പ്പ​ക്കാ​രാ​ണ് അ​വ​രു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ തു​ട​ങ്ങി​യ ച​ർ​ച്ച​ക്കൊ​ടു​വി​ൽ ട്രാ​ഷ് ടാ​ഗ് ചാ​ല​ഞ്ച് എ​ന്ന ആശയത്തിലേ​ക്ക് എ​ത്തി​യ​ത്.

വൃ​ത്തി​ഹീ​ന​മാ​യ​തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ സ്ഥ​ലം ശു​ചി​യാ​ക്കു​ക​യെ​ന്ന​താ​ണ് ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ചു​കൊ​ണ്ട് ഇ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ലി​ന്യം കുന്നുകൂടിയ എം​എ​ൽ​എ റോ​ഡി​നെ​ക്കു​റി​ച്ച് ചി​ത്രം സ​ഹി​തം രാ​ഷ്ട്ര​ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. മാ​ലി​ന്യം നി​റ​ഞ്ഞ സ്ഥ​ല​ത്തി​ന്‍റെ ചി​ത്ര​വും മാ​ലി​ന്യം നീ​ക്കി വൃ​ത്തി​യാ​യ സ്ഥ​ലം അ​പ​ക​ടം നി​റ​ഞ്ഞ​തും യാ​തൊ​രു ഗു​ണ​വു​മി​ല്ലാ​ത്ത​തു​മാ​യ പ​ല ത​രം ച​ല​ഞ്ചു​ക​ൾ ക​ണ്ട സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​വു​ക​യാ​ണ് ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ച്.

പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ദൗ​ത്യം യു​വ​ത​ല​മു​റ​യെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കു​ന്ന​താ​ണ് ഈ ​ച​ല​ഞ്ചെ​ന്ന് ഇ​തി​ന് തു​ട​ക്ക​മി​ട്ട​വ​ർ പ​റ​യു​ന്നു. പ്ര​കൃ​തി-​പ​രി​സ്ഥി​തി സ്നേ​ഹി​ക​ളാ​യ നി​ര​വ​ധി​പേ​ർ ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ചി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ച​ല​ഞ്ച് ഏ​റ്റെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള വാ​ച​ക​ങ്ങ​ളും ഫോ​ട്ടോ​യ്ക്കൊ​പ്പം പോ​സ്റ്റു ചെ​യ്യാം.

മാ​ലി​ന്യ​സം​സ്ക​ര​ണം വ​ലി​യ പ്ര​ശ്ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ ഇ​ത്ത​രം ച​ല​ഞ്ചി​ലൂ​ടെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഈ ​ച​ല​ഞ്ചി​നോ​ട് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എം​എ​ൽ​എ റോ​ഡി​ൽനി​ന്നും മ​റ്റും ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ചി​ലൂ​ടെ നീ​ക്കം ചെ​യ്ത മാ​ലി​ന്യം കോ​ർ​പ​റേ​ഷ​നി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. ഈ ​ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ശു​ചീ​ക​ര​ണ​ത്തി​ന് മു​ന്നോ​ട്ടു​വ​രു​ന്ന​വ​ർ​ക്ക് എ​ല്ലാ സ​ഹ​ക​ര​ണ​വും കോ​ർ​പ​റേ​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

പി.​ജി.​ അ​രു​ണ്‍, ആ​ർ.​വി.​ അ​ര​വി​ന്ദ്, ക​വി​ത ഗോ​പി​നാ​ഥ്, സി.​എം.​ ഗ്രീ​ഷ്മ, ടി.​അ​ലീ​ന സേ​വ്യ​ർ, രാ​ഹു​ൽ ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ച് എന്ന ​ആ​ശ​യ​ത്തി​ന് പി​ന്നി​ലു​ള്ള​ത്.

Related posts