സി.കെ.ജാനു ആദിവാസി ജനതയെഒറ്റുകൊടുത്തു: സിപിഐഎംഎല്‍

kkd-januവടകര: ആദിവാസി ജനതയെ ഒറ്റു കൊടുക്കുകയാണ് ഗോത്ര മഹാസഭാ നേതാവ് സി.കെ ജാനു ചെയ്തതെന്ന് സിപിഐഎംഎല്‍ റെഡ്‌സ്റ്റാര്‍ ഭാരവാഹികള്‍ ആരോപിച്ചു. ഹിന്ദ്വത്വ ശക്തികള്‍ക്ക് വേണ്ടി കൊടികെട്ടി പാടുകയാണ് ജാനു ഇപ്പോള്‍ ചെയ്യുന്നത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് തന്റെതായ നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ് എന്‍ഡിഎ പിന്തുണ നേടുന്നതിലൂടെ ജാനു ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതി, ജാതി വിവേചനം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. ഇത്രയുംകാലം ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുമ്പോള്‍ പ്രതിപക്ഷം ഇരുട്ടില്‍ തപ്പുകയായിരുന്നു. രണ്ട് മുന്നണികള്‍ക്കുമെതിരേ ഹിന്ദ്വത്വ അജണ്ട ശക്തിപ്പെടുത്തി മുന്നണിയുണ്ടാക്കാനാണ് എസ്എന്‍ഡിപി യോഗത്തിന്റെ ശ്രമമെന്നും ഇവര്‍ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎംഎല്‍(റെഡ് സ്റ്റാര്‍) കോഴിക്കോട് ജില്ലയില്‍ മൂന്നിടത്ത് മത്സരിക്കും. പി.പി.സ്റ്റാലിന്‍(വടകര), എം.ടി. മുഹമ്മദ് (പേരാമ്പ്ര), പി.എം. കുഞ്ഞിക്കണ്ണന്‍(കൊയിലാണ്ടി) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം വി.എം. ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറി ശ്രീജിത്ത് ഒഞ്ചിയം, പി.കെ. കിഷോര്‍, പി.പി. സ്റ്റാലിന്‍, എ.കെ. ഷര്‍ളി എന്നിവര്‍ സംബന്ധിച്ചു.

Related posts