സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ കേരളത്തിലേക്ക്

EKM-MOBILEകൊച്ചി: സിംഗപ്പൂരിലും മിഡില്‍ ഈസ്റ്റിലും കുറഞ്ഞകാലം കൊണ്ട് തരംഗം സൃഷ്ടിച്ച സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ കേരള വിപണിയിലും ലഭ്യമാണെന്ന് ഉടമ ബിജുമോന്‍ കുഞ്ഞച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയാളിയായ ബിജുമോന്‍ കുഞ്ഞച്ചന്റെ ഉടമസ്ഥതിയിലുള്ള  ബിഎംകെ കമ്പനിയാണ് സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ക്ക് പിന്നില്‍. 2013 ല്‍ സിംഗപ്പൂരിലാണ് സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ പുറത്തിറക്കിയത്. ഇടത്തരക്കാര്‍ക്ക് ഇണങ്ങുന്ന ഫോണ്‍ എന്ന നിലയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധനേടാന്‍ സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ക്ക് കഴിഞ്ഞു.

എട്ട് മെഗാപിക്‌സല്‍ ക്യാമറ, രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് സ്ക്രീന്‍, ഒജിഎസ് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രോസസര്‍ എന്നിവ സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണിന്റെ പ്രത്യേകതകളാണ്. നീണ്ടുനില്‍ക്കുന്ന ബാറ്ററി ബാക്ക് അപ്പ്, ഉയര്‍ന്ന സ്റ്റോറെജ് കപ്പാസിറ്റി എന്നിവയും ഫോണുകളുടെ ആകര്‍ഷണീയതയാണ്. വില 5499 രൂപ. കേരളത്തിലെ വിവിധഭാഗങ്ങളില്‍ 200 ലധികം കടകളില്‍ നിന്ന് ജൂണ്‍ മുപ്പതിന് മുന്‍പ് സീക്കന്‍ എസ്ജി വണ്‍ ഫോണുകള്‍ വാങ്ങാം. www.seekenmobile.com എന്ന വെബ്‌സൈറ്റുവഴി മെയ് 30 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയുടെ ഡിസ്കൗണ്ട് ഓഫര്‍ ഉണ്ട്. സീക്കന്‍ എസ്ജി 2 ഉടനെ പുറത്തിറങ്ങും. സീക്കന്‍ ടാബ്ലറ്റും, ആക്ഷന്‍ ക്യാമറകളും വിപണിയില്‍ ലഭ്യമാണ്. കമ്പനി ഡയറക്ടര്‍ സുമ ബിജുമോനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts