കൊച്ചി: സിംഗപ്പൂരിലും മിഡില്‍ ഈസ്റ്റിലും കുറഞ്ഞകാലംകൊണ്ട് ശ്രദ്ധേയമായ സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ കേരള വിപണിയില്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്ഥാപന ഉടമ ബിജുമോന്‍ കുഞ്ഞച്ചന്‍ വിപണി അവതരണം നടത്തി.
മലയാളിയായ ബിജുമോന്‍ കുഞ്ഞച്ചന്റെ ഉടമസ്ഥതയിലുള്ള ബിഎംകെ കമ്പനിയാണ് സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ക്കു പിന്നില്‍. 2013ല്‍ സിംഗപ്പൂരിലാണു സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ പുറത്തിറക്കിയത്. ഇടത്തരക്കാര്‍ക്ക് ഇണങ്ങുന്ന ഫോണ്‍ എന്ന നിലയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധനേടാന്‍ സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ക്കു കഴിഞ്ഞെന്നു ബിജുമോന്‍ കുഞ്ഞച്ചന്‍ പറഞ്ഞു. എട്ട് മെഗാപിക്‌സല്‍ കാമറ, രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ, അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് സ്ക്രീന്‍, ഒജിഎസ് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രോസസര്‍ എന്നിവ സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണിന്റെ പ്രത്യേകതകളാണ്.
നീണ്ടുനില്‍ക്കുന്ന ബാറ്ററി ബാക്ക്അപ്, ഉയര്‍ന്ന സ്റ്റോറേജ് കപ്പാസിറ്റി എന്നിവയും ഫോണുകളുടെ ആകര്‍ഷണീയതയാണ്. വില 5499 രൂപ. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ 200ലധികം കടകളില്‍നിന്ന് സീക്കന്‍ എസ്ജി വണ്‍ ഫോണുകള്‍ വാങ്ങാം. സീക്കന്‍ എസ്ജി 2 ഉടന്‍ പുറത്തിറങ്ങും. സീക്കന്‍ ടാബ്ലറ്റും ആക്ഷന്‍ കാമറകളും വിപണിയില്‍ ലഭ്യമാണ്. കമ്പനി ഡയറക്ടര്‍ സുമ ബിജുമോന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.