സീബ്രോണിക്‌സിന്റെ പുതിയ പവര്‍ സ്ട്രിപ്പ്

zebronicsഅഡാപ്റ്ററില്ലാതെ സ്മാര്‍ട്ട്‌ഫോണുകളും ടാബുകളും ചാര്‍ജ് ചെയ്യാവുന്ന പരിഷ്കരിച്ച പവര്‍ സ്ട്രിപ്പുകള്‍ സീബ്രോണിക്‌സ് പുറത്തിറക്കി. പവര്‍ഗ്രിപ്പ് എന്ന വ്യാപാരനാമത്തിലാണ് ഈ ഉപകരണങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. നാലു യുഎസ്ബി പോര്‍ട്ടുകളാണ് പുതിയ രണ്ടു മോഡലുകളില്‍ ഉള്ളത്.

ലൂസ് കണക്്ഷന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് “പവര്‍ ഗ്രിപ്പ്” സോക്കറ്റുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  എളുപ്പത്തിലുള്ള ഉപയോഗവും സ്ഥല ലാഭവും മുന്നില്‍ കണ്ടാണ് ഈ പവര്‍ സ്ട്രിപ്പുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു.

110250് ഇന്‍പുട്ട് വോള്‍ട്ടേജിനെയും പരമാവധി 10അ കറന്റിനെയും പിന്തുണയ്ക്കും. എക്സ്റ്റന്‍ഷന്‍ കേബിളിന് രണ്ടു മീറ്റര്‍ നീളമുണ്ട്. എല്‍ഇഡി ലൈറ്റുകളും, പവര്‍ സോക്കറ്റുകള്‍ക്കും യുഎസ്ബി പോര്‍ട്ടുകള്‍ക്കുമായി പവര്‍ സ്വിച്ചുമുണ്ട്. സുരക്ഷയ്ക്കുള്ള പ്രത്യേക സംവിധാനം, ഉയര്‍ന്ന ഗുണനിലവാരം എന്നിവയും ഒരു വര്‍ഷത്തെ വാറന്റിയും കമ്പനി വാഗ്ദാനംചെയ്യുന്നുണ്ട്. 1249, 1349 എന്നിങ്ങനെയാണ് രണ്ടു മോഡലുകളുടെ വില.

Related posts