ലങ്കാദഹനം; ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രേ നേ​ടി​യ​ത് ഏ​​​ക​​​ദി​​​ന​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​യം

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
കാ​​​ര്യ​​​വ​​​ട്ടം: ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​ത്തോ​​​ടെ തൂ​​​ത്തു​​​വാ​​​രി ഇ​​​ന്ത്യ. കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ 317 റ​​​ണ്‍സി​​​നാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യം.

ബാ​​​റ്റിം​​​ഗി​​​ൽ വി​​​രാ​​​ട് കോ​​​ഹ്‌​​ലി (110 പ​​​ന്തി​​​ൽ 166), ശു​​​ഭ്മ​​​ൻ ഗി​​​ൽ (97 പ​​​ന്തി​​​ൽ 116) എ​​​ന്നി​​​വ​​​രും ബൗ​​​ളിം​​​ഗി​​​ൽ മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജി​​​ന്‍റെ ത​​​ക​​​ർ​​​പ്പ​​​ൻ പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​ണ് ഇ​​​ന്ത്യ​​​ക്കു ജ​​​യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ മൂ​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട പ​​​ര​​​ന്പ​​​ര 3-0ന് ​​​ഇ​​​ന്ത്യ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി സ്വ​​​ന്ത​​​മാ​​​ക്കി.

ടോ​​​സ് നേ​​​ടി ബാ​​​റ്റിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഇ​​​ന്ത്യ അ​​​ഞ്ചു വി​​​ക്ക​​​റ്റി​​​ന് 390 എ​​​ന്ന കൂ​​​റ്റ​​​ൻ സ്കോ​​​ർ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി. കൂ​​​റ്റ​​​ൻ വി​​​ജ​​​യ​​​ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ർ​​​ന്ന ല​​​ങ്ക 22-ാം ഓ​​​വ​​​റി​​​ൽ 73 റ​​​ണ്‍സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി.

ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് 10 ഓ​​​വ​​​റി​​​ൽ 34 റ​​​ണ്‍സ് വി​​​ട്ടു​​​കൊ​​​ടു​​​ത്തു നാ​​​ലു വി​​​ക്ക​​​റ്റ് നേ​​​ടി. സ്കോ​​​ർ: ഇ​​​ന്ത്യ- 390/5 (50 ഓ​​​വ​​​ർ); ശ്രീ​​​ല​​​ങ്ക- 73/10 (22 ഓ​​​വ​​​ർ). പ​​​ര​​​ന്പ​​​ര​​​യി​​​ൽ ര​​​ണ്ടു സെ​​​ഞ്ചു​​​റി നേ​​​ടി​​​യ വി​​​രാ​​​ട് കോ​​​ഹ്‌​​ലി​​യാ​​​ണു പ​​​ര​​​ന്പ​​​ര​​​യി​​​ലെ​​​യും മ​​​ത്സ​​​ര​​​ത്തി​​​ലെ​​​യും താ​​​രം.

ഗി​​​ല്ലാ​​​ട്ടം

റ​​​ണ്‍ വ​​​ര​​​ൾ​​​ച്ച നേ​​​രി​​​ടു​​​ന്ന പി​​​ച്ചെ​​​ന്നു പ​​​ഴി​​​കേ​​​ട്ട കാ​​​ര്യ​​​വ​​​ട്ട​​​ത്ത് ക്യാ​​​പ്റ്റ​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യ്ക്കൊ​​​പ്പം ശു​​​ഭ്മ​​​ൻ ഗി​​​ല്ലാ​​​ണ് ഓ​​​പ്പ​​​ണ​​​റാ​​​യെ​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഇ​​​ന്നിം​​​ഗ്സി​​​നു മി​​​ക​​​ച്ച അ​​​ടി​​​ത്ത​​​റ​​​യി​​​ട്ടു.

ആ​​​ദ്യ 10 ഓ​​​വ​​​റി​​​ൽ 75 റ​​​ണ്‍സ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ വി​​​ക്ക​​​റ്റ് 95-ാം റ​​​ണ്‍സി​​​ൽ ന​​​ഷ്ട​​​മാ​​​യി. 42 റ​​​ണ്‍സ് എ​​​ടു​​​ത്ത രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യെ ക​​​രു​​​ണ​​​ര​​​ത്ന​​​യു​​​ടെ പ​​​ന്തി​​​ൽ ഫെ​​​ർ​​​ണാ​​​ണ്ടോ പി​​​ടി​​​ച്ചു പു​​​റ​​​ത്താ​​​ക്കി.

 മൂ​​​ന്നു സി​​​ക്സും ര​​​ണ്ടു ബൗ​​​ണ്ട​​​റി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി​​​രു​​​ന്നു രോ​​​ഹി​​​തി​​​ന്‍റെ ഇ​​​ന്നിം​​​ഗ്സ്.പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ വി​​​രാ​​​ട് കോ​​ഹ്‌​​ലി ആ​​​ദ്യ ഓ​​​വ​​​റി​​​ൽ​​​ത​​​ന്നെ ബൗ​​​ണ്ട​​​റി പാ​​​യി​​​ച്ചു വ​​​ര​​​വ​​​റി​​​യി​​​ച്ചു.

17-ാം ഓ​​​വ​​​റി​​​ൽ വാ​​​ൻ​​​ഡ​​​ർ​​​സെ​​​യു​​​ടെ പ​​​ന്ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടു​​​ത​​​വ​​​ണ കോ​​​ഹ്‌​​ലി ബൗ​​​ണ്ട​​​റി​​​യി​​​ലേ​​​ക്കു പാ​​​യി​​​ച്ചു. 19-ാം ഓ​​​വ​​​റി​​​ൽ ഗി​​​ൽ അ​​​ർ​​​ധ​​​ശ​​​ത​​​കം നേ​​​ടി. 52 പ​​​ന്തി​​​ൽ എ​​​ട്ടു ബൗ​​​ണ്ട​​​റി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു നേ​​​ട്ടം.

ഗി​​​ൽ -കോ​​ഹ്‌​​ലി സ​​​ഖ്യം 24-ാം ഓ​​​വ​​​റി​​​ൽ ഇ​​​ന്ത്യ​​​ൻ സ്കോ​​​ർ 150 ക​​​ട​​​ത്തി. നു​​​വി​​​നി​​​ഡോ ഫെ​​​ർ​​​ണാ​​​ണ്ടോ എ​​​റി​​​ഞ്ഞ 31-ാം ഓ​​​വ​​​റി​​​ലെ അ​​​വ​​​സാ​​​ന പ​​​ന്തി​​​ൽ ഗി​​​ൽ സെ​​​ഞ്ചു​​​റി തി​​​ക​​​ച്ചു.

89 പ​​​ന്തി​​​ൽ 11 ബൗ​​​ണ്ട​​​റി​​​യും ര​​​ണ്ട് സി​​​ക്സു​​​മു​​​ൾ​​​പ്പെ​​​ട്ട ഇ​​​ന്നിം​​​ഗ്സ്. 32-ാം ഓ​​​വ​​​റി​​​ൽ മൂ​​​ന്നു ബൗ​​​ണ്ട​​​റി ഉ​​​ൾ​​​പ്പെ​​​ടെ ഗി​​​ൽ 13 റ​​​ണ്‍സ് നേ​​​ടി. തൊ​​​ട്ട​​​ടു​​​ത്ത ഓ​​​വ​​​റി​​​ൽ ക​​​സു​​​ണ്‍ ര​​​ജി​​​ത​​​യു​​​ടെ പ​​​ന്തി​​​ൽ ഗി​​​ൽ ബൗ​​​ൾ​​​ഡ്. 97 പ​​​ന്തി​​​ൽ 14 ബൗ​​​ണ്ട​​​റി​​​യും ര​​​ണ്ട് സി​​​ക്സ​​​റും ഉ​​​ൾ​​​പ്പെ​​​ടെ 116 റ​​​ണ്‍സോ​​​ടെ മ​​​ട​​​ക്കം.

വി​​​രാ​​​ട​​​വാ​​​ഴ്ച
തു​​​ട​​​ർ​​​ന്നെ​​​ത്തി​​​യ ശ്രേ​​​യ​​​സ് അ​​​യ്യ​​​രെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് കോ​​ഹ്‌​​ലി ഇ​​​ന്ത്യ​​​ൻ സ്കോ​​​ർ ഉ​​​യ​​​ർ​​​ത്തി. 37-ാം ഓ​​​വ​​​റി​​​ൽ ഇ​​​ന്ത്യ 250 റ​​​ണ്‍സും 42.5 ഓ​​​വ​​​റി​​​ൽ 300 റ​​​ണ്‍സും പി​​​ന്നി​​​ട്ടു.

43-ാം ഓ​​​വ​​​റി​​​ലെ അ​​​വ​​​സാ​​​ന പ​​​ന്തി​​​ലാ​​​യി​​​രു​​​ന്നു കാ​​​ര്യ​​​വ​​​ട്ടം കാ​​​ത്തി​​​രു​​​ന്ന കോ​​​ഹ്ലി​​​യു​​​ടെ സെ​​​ഞ്ചു​​​റി; അ​​​തും 85 പ​​​ന്തി​​​ൽ 10 ബൗ​​​ണ്ട​​​റി​​​യു​​​ടേ​​​യും ഒ​​​രു സി​​​ക്സ​​​റി​​​ന്‍റെ​​​യും അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ.

നൂ​​​റു പി​​​ന്നി​​​ട്ട​​​തോ​​​ടെ കോ​​​ഹ്‌​​ലി ആ​​​ക്ര​​​മ​​​ണ​​​കാ​​​രി​​​യാ​​​യി. 45-ാം ഓ​​​വ​​​റി​​​ൽ ക​​​രു​​​ണ​​​ര​​​ത്ന​​​യ്ക്കെ​​​തി​​​രേ ര​​​ണ്ട് സി​​​ക്സും ബൗ​​​ണ്ട​​​റി​​​യും കോ​​ഹ്‌​​ലി അ​​​ടി​​​ച്ചു​​​കൂ​​​ട്ടി. ഇ​​​ട​​​യ്ക്കു​​​വ​​​ച്ച് ശ്രേ​​​യ​​​സ് അ​​​യ്യ​​​രും (32 പ​​​ന്തി​​​ൽ 38), കെ.​​​എ​​​ൽ രാ​​​ഹു​​​ലും (ഏ​​​ഴ്) വെ​​​ടി​​​ക്കെ​​​ട്ട് ബാ​​​റ്റ​​ർ സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വും (നാ​​​ല്) മ​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും കോ​​​ഹ്‌​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തോ​​​ത് കു​​​റ​​​ച്ചി​​​ല്ല.

49.1-ാം ഓ​​​വ​​​റി​​​ൽ ല​​​ഹി​​​രു കു​​​മാ​​​ര​​​യെ സി​​​ക്സ് പ​​​റ​​​ത്തി കോ​​​ഹ്‌​​ലി 150 റ​​​ണ്‍സ് ക​​​ട​​​ന്നു. ഇ​​​ന്ത്യ​​​ൻ ഇ​​​ന്നിം​​​ഗ്സ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ കോ​​​ഹ്‌​​ലി​​​യു​​​ടെ പേ​​​രി​​​ൽ പി​​​റ​​​ന്ന​​​ത് 166 റ​​​ണ്‍സ്. 85 പ​​​ന്തി​​​ൽ​​​നി​​​ന്ന് സെ​​​ഞ്ചു​​​റി നേ​​​ടി​​​യ കോ​​​ഹ്‌​​ലി ശേ​​​ഷി​​​ച്ച 25 പ​​​ന്തി​​​ൽ​​​നി​​​ന്ന് 66 റ​​​ണ്‍സാ​​​ണ് വാ​​​രി​​​ക്കൂ​​​ട്ടി​​​യ​​​ത്.

കൂ​​​ട്ട​​​ക്കു​​​രു​​​തി
391 വി​​​ജ​​​യ​​​ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ർ​​​ന്ന ല​​​ങ്ക​​​യ്ക്ക് ഒ​​​രു ഘ​​​ട്ട​​​ത്തി​​​ൽ​​​പ്പോ​​​ലും പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജി​​​ന്‍റെ തീ​​​പാ​​​റും ബൗ​​​ളിം​​​ഗി​​​നു മു​​​ന്നി​​​ൽ ല​​​ങ്ക​​​യു​​​ടെ മു​​​ൻ​​​നി​​​ര ത​​​ക​​​ർ​​​ന്നു.

സ്കോ​​​ർ ര​​​ണ്ട​​​ക്കം ക​​​ട​​​ക്കും​​​മു​​​ന്പേ ല​​​ങ്ക​​​യ്ക്ക് ആ​​​ദ്യ വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​മാ​​​യി. ഒ​​​രു റ​​​ണ്‍സ് എ​​​ടു​​​ത്ത അ​​​വി​​​ഷ്ക ഫെ​​​ർ​​​ണാ​​​ണ്ടോ സി​​​റാ​​​ജി​​​ന്‍റെ പ​​​ന്തി​​​ൽ ശു​​​ഭ്മ​​​ൻ ഗി​​​ല്ലി​​ന് ക്യാ​​​ച്ച് ന​​​ൽ​​​കി മ​​​ട​​​ങ്ങി.

സി​​​റാ​​​ജ് പ്ര​​​ഹ​​​രം തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ ല​​​ങ്ക​​​ൻ സ്കോ​​​ർ 50ൽ ​​​എ​​​ത്തി​​​യ​​​പ്പോ​​​ൾ ഏ​​​ഴു മു​​​ൻ​​​നി​​​ര ബാ​​​റ്റ​​​ർ​​​മാ​​​ർ പ​​​വ​​​ലി​​​യ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. പി​​​ന്നെ​​​യൊ​​​ക്കെ വെ​​​റും ച​​​ട​​​ങ്ങ് മാ​​​ത്രം. ഒ​​​ടു​​​വി​​​ൽ 22-ാം ഓ​​​വ​​​റി​​​ൽ ല​​​ങ്ക 73 റ​​​ണ്‍സി​​​ന് ഓ​​​ൾ ഒൗ​​​ട്ട്.

മൂ​​​ന്നു പേ​​​ർ​ മാ​​​ത്ര​​​മാ​​​ണ് ല​​​ങ്ക​​​ൻ നി​​​ര​​​യി​​​ൽ ര​​​ണ്ട​​​ക്കം ക​​​ട​​​ന്ന​​​ത്. 19 റ​​​ണ്‍സ് നേ​​​ടി​​​യ നു​​​വാ​​​ൻ​​​ഡി​​​യു ഫെ​​​ർ​​​ണാ​​​ണ്ടോ​​​യാ​​​ണ് ടോ​​​പ് സ്കോ​​​റ​​​ർ. ക്യാ​​​പ്റ്റ​​​ൻ ദ​​​സു​​​ൻ ഷ​​​ന​​​ക (11),ക​​​സു​​​ൻ ര​​​ജി​​​ത (13) എ​​​ന്നി​​​വ​​​രാ​​​ണു ര​​​ണ്ട​​​ക്കം ക​​​ട​​​ന്ന മ​​​റ്റു ബാ​​​റ്റ​​​ർ​​​മാ​​​ർ. ഇ​​​ന്ത്യ​​​ക്കാ​​​യി മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് നാ​​​ലും മു​​​ഹ​​​മ്മ​​​ദ് ഷ​​​മി, കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വ് എ​​​ന്നി​​​വ​​​ർ ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ത​​​വും നേ​​​ടി.

ഫീ​​​ൽ​​​ഡിം​​​ഗി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ കൂ​​​ട്ടി​​​യി​​​ടി​​​യി​​​ൽ പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു ല​​​ങ്ക​​​ൻ താ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ണ്ടീ​​​ഷ​​​ണ​​​ൽ സ​​​ബ്സ്റ്റി​​​റ്റ്യൂ​​​ട്ട് വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഒ​​​രു താ​​​ര​​​ത്തി​​​നു പ​​​ക​​​രം ദു​​​നി​​​ത് വെ​​​ല്ലാ​​​ല​​​ഗെ​​​യ്ക്കു ബാ​​​റ്റിം​​​ഗി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി.

പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടാ​​​മ​​​ത്തെ താ​​​ര​​​ത്തി​​​നു പ​​​ക​​​ര​​​ക്കാ​​​ര​​​നെ അനുവ​​​ദി​​​ച്ചി​​​ല്ല. ഇ​​​തോ​​​ടെ ഒ​​​ന്പ​​​തു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​മാ​​​യ​​​പ്പോ​​​ൾ ല​​​ങ്ക ബാ​​​റ്റിം​​​ഗ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യ്ക്ക് 317 റ​​​ണ്‍സി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് ജ​​​യം.

ച​​​രി​​​ത്ര​​​ജ​​​യം- 317

കാ​​​ര്യ​​​വ​​​ട്ട​​​ത്ത് ഇ​​​ന്ത്യ ശ്രീ​​​ല​​​ങ്ക​​​യെ 317 റ​​​ണ്‍സി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ ക​​​ട​​​പു​​​ഴ​​​കി​​​യ​​​ത് നി​​​ര​​​വ​​​ധി റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ. റ​ണ്‍ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​ണ് ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രേ നേ​ടി​യ​ത്.

15 വ​​​ർ​​​ഷം മു​​​ന്പ് 2008ൽ ​​​അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ ന്യൂ​​​സി​​​ല​​​ൻ​​​ഡ് കു​​​റി​​​ച്ച 290 റ​​​ണ്‍സി​​​ന്‍റെ ജ​​​യ​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡാ​​​ണ് രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യും സം​​​ഘ​​​വും തി​​​രു​​​ത്തി​​​യെ​​​ഴു​​​തി​​​യ​​​ത്.

ഇ​​​തി​​​നു​​​മു​​​ന്പ് 2007 ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ൽ ബ​​​ർ​​​മു​​​ഡ​​​യ്ക്കെ​​​തി​​​രേ നേ​​​ടി​​​യ 257 റ​​​ണ്‍സി​​​ന്‍റെ ജ​​​യ​​​മാ​​​യി​​​രു​​​ന്നു റ​​​ണ്‍സി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ജ​​​യം.

അ​​​ന്ന് ടീ​​​മി​​​ന്‍റെ നാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്ന രാ​​​ഹു​​​ൽ ദ്രാ​​​വി​​​ഡാ​​​ണ് ഇ​​​പ്പോ​​​ൾ ടീം ​​​ഇ​​​ന്ത്യ​​​യു​​​ടെ കോ​​​ച്ചെ​​​ന്ന​​​തും യാ​​​ദൃ​​ച്ഛി​​കം.

Related posts

Leave a Comment