തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്ററിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. വിജയസാധ്യത മാനദണ്ഡമാക്കിയുള്ള പട്ടികയ്ക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്ലിഫ് ഹൗസിലെത്തിയ പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്ത കരുമായി സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
സുധീരന്റെ ഇടപെടലുകള്‍ പാര്‍ട്ടിയ്ക്ക് ഗുണകരമാണ്. സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇതിനെ നിയമപരമായി നേരിടും. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം ആരോപണവും യാഥാര്‍ഥ്യവും രണ്ടും രണ്ടായിരിക്കും. സരിതയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധി കേന്ദ്രങ്ങളെ കണ്ടെത്തും. വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സംശയിക്കണം. യു.ഡി.എഫിന്റെ സാധ്യതകളെ നശിപ്പിക്കാനായി ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴത്തെ കത്തും ആരോപണവും ഇതിനുപിന്നിലുണ്ടെന്ന് സശയിക്കേണ്ടിയിരിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.