തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മറുപടി. മത്സരിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ സുധീരന് ചങ്കുറപ്പുണ്ടോ എന്ന് വി.എസ് ചോദിച്ചു. അതിനാലാണ് ടി.എന്‍.പ്രതാപനെ ചാരി സുധീരന് തന്റെ പേര് വലിച്ചിട്ടത്. തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും വി.എസ് പറഞ്ഞു.
മത്സരിക്കാനില്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്കാന് മാറിനില്‍ക്കുകയാണെന്നും കാട്ടി പ്രതാപന് കെപിസിസിക്ക് കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതാപന്റെ മാതൃക വി.എസും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന് രംഗത്തെത്തിയത്. ഇതിനു മറുപടി നല്‍കുകയായിരുന്നു വി.എസ്.