സുനില്‍കുമാര്‍ വധം: കേസ് പോലീസ് അട്ടിമറിക്കുന്നെന്ന് സിപിഎം

alp-crimeഹരിപ്പാട്: ചേപ്പാട് ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാറിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം  പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സി.പി.എം നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി  നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു സുനില്‍കുമാര്‍ എന്നും ചെറുതന , ചേപ്പാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനജീവിതത്തിന്  ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

ചെറുതന സ്വദേശിയും സുനില്‍കുമാറിന്റെ അടുത്ത ബന്ധുവുമായ കെ.പി.സി.സി ഭാരവാഹിയാണ് ഇയാളെ കേസ്സുകളില്‍ നിന്നും രക്ഷപ്പെടുത്തുന്നതും ജാമ്യത്തില്‍ ഇറക്കുന്നതെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു. സംഭവ ദിവസം കോണ്‍ഗ്രസ് പഞ്ചായത്തംഗം പോലീസിന് നല്കിയമൊഴിയില്‍ ഇയാള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണെന്നും കൊലപാതകം രാഷട്രീയമാണെന്നും പറയുന്നില്ല വെട്ടേറ്റ് രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത് തൊട്ടടുത്തു തന്നെയാണ് ഈ പഞ്ചായത്തംഗം താമസിക്കുന്നത് എന്നിട്ട് എന്തുകൊണ്ട് സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ താമസമുണ്ടായിയെന്നത് വ്യക്തമാക്കേണ്ടതാണ്.

പി.സി.സി ഭാരവാഹി ആഭ്യന്തര മന്ത്രിയുമായി നടത്തിയ ഗൂഢാലോചനയാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പക തങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.പാര്‍ട്ടിക്ക് സുനില്‍കുമാറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നും അവര്‍ വ്യക്തമാക്കി, എന്‍.സജീവന്‍, എം സത്യപാലന്‍ അഡ്വ: ബി.രാജേന്ദ്രന്‍, വി.കെ സഹദേവന്‍, ബി. കൃഷ്ണകുമാര്‍, ബി.വിജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts