നാദാപുരം: മുടവന്തേരി പനാട താഴയില്‍ എപി-ഇകെ വിഭാഗക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എപി വാഭാഗക്കരനായ മുടവന്തേരി പനാടത്താഴ ചാമയില്‍ വാതുക്കല്‍ അസ്‌ലം(22), ഇകെ വിഭാഗക്കാരനായ നൊട്ടയില്‍ നിസാര്‍ (24) എന്നിവര്‍ക്കാണ് പരിക്ക്. നിസാറെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും, അസ്‌ലമിനെ സഹകരണ ആശുപത്രിയിലും പുലര്‍ച്ച പള്ളിയിലേക്ക് പോകുന്നതിനിടയില്‍ പത്തോളം പേര്‍ ആക്രമിച്ചെന്നാണ് അസ്‌ലമിന്റെ പരാതി. രാത്രി വീട്ടുവളപ്പില്‍ പതിയിരുന്ന സംഘം ആക്രമിച്ചെന്നാണ് നിസാറിന്റെ പരാതി.
സുന്നി വിഭാഗക്കാര്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് പരിക്ക്
