സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് ഹൈക്കോടതി; മീഡിയാ റൂം ഉടന്‍ തുറക്കില്ല; 21 നു ഉചിതമായ തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി

tvm-courtന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക–അഭിഭാഷക തര്‍ക്കം തുടരുന്നതിനിടെ ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് ഹൈക്കോടതി. മീഡിയാ റൂം ഉടന്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോള്‍ മീഡിയാ റൂം തുറന്നാല്‍ അത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്നും ഈ മാസം 21 നു ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

അതേസമയം പ്രശ്‌നത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയാണെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. എന്തിനാണിത്ര കാലതാമസമെന്നും അദ്ദേഹം ചോദിച്ചു.

Related posts