ഗുരുവായൂരില്‍ 168 വിവാഹങ്ങള്‍, 914 ചോറൂണ്‍; തിരക്കുമൂലം നഗരം ഗതാഗതക്കുരുക്കിലായി

KTM-MARRIAGEഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഇന്നലെ 168 വിവാഹങ്ങളും 914 ചോറൂണ്‍ വഴിപാടുകളും നടന്നു. രാവിലെ മുതല്‍ 12വരെ രണ്ടു മണ്ഡപങ്ങളിലുമായാണ് വിവാഹങ്ങള്‍ നടന്നത്. ദര്‍ശനത്തിനും വലിയ ഭക്തജനത്തിരക്കാണുണ്ടായിരുന്നത്.  പുലര്‍ച്ചെ മുതല്‍ ദര്‍ശനത്തിനു നീണ്ട വരിയാണുണ്ടായിരുന്നത്. റോഡ് വശങ്ങള്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളായി മാറിയതോടെ നഗരം ഗതാഗതക്കുരുക്കിലായി. പോലീസും ദേവസ്വം സുരക്ഷാ ജീവനക്കാരും തിരക്കു നിയന്ത്രിച്ചു.  തിരക്കുള്ള ദിവസങ്ങളില്‍ നഗരം ഗതാഗതക്കുരുക്കിലാകുന്നത് പതിവായിട്ടുണ്ട്. ഇതിനു പരിഹാരം കാണാന്‍ അധികൃതര്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.

Related posts