സുപ്രീം കോടതി ബഞ്ചിനായി സമ്പത്തിന്റെ സ്വകാര്യ ബില്‍

TVM-ASAMBATHMPതിരുവനന്തപുരം: സുപ്രീം കോടതിയുടെ ഒരു സ്ഥിരം ബഞ്ച് തിരുവനന്തപുരത്ത് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ബില്‍ ഡോ. എ. സമ്പത്ത്എംപി ലോക്‌സഭയില്‍ അവതരിപ്പിച്ചു.ഇന്ത്യന്‍ ഭരണഘടനയുടെ 130 ാം അനുഛേദത്തില്‍ സുപ്രീം കോടതിയുടെ ബഞ്ചുകള്‍ ഡല്‍ഹിയ്ക്ക് പുറത്ത് ആരംഭിക്കാവുന്നതാണെന്നു പ്രഖ്യാപിക്കുമ്പോഴും 65 വര്‍ഷത്തിനു ശേഷവും സുപ്രീം കോടതി ബഞ്ചുകള്‍ ഡല്‍ഹിക്ക് പുറത്ത് സ്ഥാപിക്കാത്തത് അധികാര വികേന്ദ്രീകരണത്തെ തടസപ്പെടുത്തുകയാണെന്ന് സമ്പത്ത് ചൂണ്ടിക്കാട്ടി.ഇന്ത്യ പോലെ ഒരു രാഷ്ട്രത്തിനു സുപ്രീം കോടതിയുടെ പ്രാദേശിക ബഞ്ചുകള്‍ അനിവാര്യമാണെന്നും നീതിന്യായ വ്യവസ്ഥ കൂടുതല്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ അത്യാവശ്യമാണെന്നും ഈ ബില്ലില്‍ സമ്പത്ത് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാന തലസ്ഥാനമെന്ന നിലയില്‍ ആദ്യത്തെ സുപ്രീം കോടതി ബഞ്ച് തിരുവനന്തപുരത്ത് തന്നെ വേണ മെന്നതാണ് ബില്ലിന്റെ പ്രധാന ആവശ്യം. ഈ ബില്ലിന് പാര്‍ലമെന്റില്‍ അവതരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇനിയുള്ള വെള്ളിയാഴ്ച്ചകളില്‍ ഈ വിഷയം പാര്‍ലമെന്റ് ചര്‍ച്ചചെയ്യും.

Related posts