ആലുവ: കേരള ആക്ഷന്‍ ഫോഴ്‌സ്, ജി.പി. ചാരിറ്റബിള്‍ട്രസ്റ്റ്, ഐഎംഎ മധ്യകേരള എന്നിവയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സുരക്ഷിത ഭവനം പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ വിവധയിടങ്ങളിലായി ആയിരം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുക എന്നതാണു പദ്ധതിയിലൂടെ സംഘാടകര്‍ ലക്ഷ്യംവയ്ക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആലുവയില്‍ ചലച്ചിത്രനടന്‍ ദിലീപ് നിര്‍വഹിച്ചു. പദ്ധതി ചെയര്‍മാന്‍ ഡോ. സി.എം. ഹൈദരാലി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ബിഷപ് റവ. ഡോ. ജോസഫ് കാരിക്കാശേരി അനുഗ്രഹപ്രഭാഷണം നടത്തി.
സഹായ വിതരണം അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിച്ചു. റൂറല്‍ എസ്പി എന്‍. ഉണ്ണിരാജ, ഐഎംഎ മധ്യകേരള പ്രസിഡന്റ് ഡോ. ജിസി കുര്യന്‍, ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ സിജി ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി. ഉദയകുമാര്‍, കെ.എ. രമേശ്, രത്‌നമ്മ സുരേഷ്, സാജിത അബ്ബാസ് എന്നിവരും ജോസ് മാവേലി, ഡോ. എന്‍. രാധകൃഷണന്‍, ചിന്നന്‍ ടി. പൈനാടത്ത്, ഡോ. ആസ്മി ആന്റണി, ജോബി തോമസ്, എ.എസ്.ര വിചന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു. അന്‍പതു വര്‍ഷത്തെ ദാമ്പത്യജീവിതം പിന്നിട്ട പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടാസിനെയും പത്‌നി ഡോ. ഇവാന്‍ ഫെര്‍ണാണ്ടാസിനെയും ചടങ്ങില്‍ ആദരിച്ചു.