സുരേഷ് റെയ്‌ന വീണ്ടും ടീമിനു പുറത്ത്

sp-rainaമുംബൈ: ന്യൂസിലന്‍ഡിനെതിരേയുള്ള അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പനി മൂലം കഴിഞ്ഞ മൂന്നു മത്സരങ്ങളും നഷ്ടമായ സുരേഷ് റെയ്‌നയെ ടീമില്‍നിന്നും ഒഴിവാക്കി. എന്നാല്‍, പകരക്കാരനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ല. ബാക്കി ടീമില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ റെയ്‌നയ്ക്കു സാധിക്കാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2–1ന് മുമ്പിലാണ്.

ഇന്ത്യന്‍ ടീം: മഹേന്ദ്രസിംഗ് ധോണി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്‍ദീപ് സിംഗ്, കേദാര്‍ യാദവ്.

Related posts