സൂക്ഷിക്കുക… ബിയറും അപകടകാരിയാണ്; പതിവായി ബിയര്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ്

ktm-beerകോട്ടയം: പതിവായി ബിയര്‍ കുടിക്കുന്നവരുടെ ശ്രിദ്ധയ്ക്ക്. ബിയറും അപകടകാരിയാണ്. വൃക്കരോഗത്തിനു പുറമെ ലിവര്‍ സിറോസിസ്, പ്രമേഹം എന്നിവയ്ക്കും ബിയര്‍ കാരണമാകുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. വേനല്‍ ശക്തിപ്പെട്ടതോടെ ശീതളപാനീയത്തിയിലുണ്ടായതുപോലെ ബിയര്‍ വില്‍പ്പനയിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ ജില്ലയില്‍  ബിയര്‍ വില്‍പ്പനയില്‍ 20 ശതമാനം വര്‍ധിച്ചതായി ബിവറേജ് കോര്‍പറേഷന്‍ വ്യക്തമാക്കി. അതേ സമയം പതിവായി ബിയര്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. ബിയറില്‍ ആല്‍ക്കഹോളിന്റെ അളവ് കുറവാണെങ്കിലും കുടിക്കുന്ന പാനീയത്തിന്റെ അളവ് കൂടുതലായതിനാല്‍ മദ്യത്തിലെന്നതുപോലെ ലഹരി അനുഭവപ്പെടുന്നു.

വലിയ കുപ്പിയില്‍  650 മില്ലിയും കാനുകളില്‍ 500 മില്ലിയുമാണ് ബിയറിന്റെ അളവ്. വിദേശമദ്യത്തി ല്‍ ആല്‍ക്കഹോള്‍ അനുപാതം 15 മുതല്‍ 55 ശതമാനം വരെയാണ്. ഈ സ്ഥാനത്ത് രണ്ടു മുതല്‍ 12 ശതമാനം വരെ മാത്രമാണ് ബിയറിലെ ആല്‍ ക്കഹോള്‍ അനുപാതം. ബിയര്‍ ഉപഭോഗത്തിന്റെ അപകടം മനസിലാക്കാതെ യുവതലമുറ കൂടുതലായി ബിയര്‍ ഉപയോഗത്തിലേക്കു കടക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി.

മറ്റു മദ്യങ്ങളോ ഒരു പെഗില്‍ 200-250 മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാണു കഴിക്കുന്നത്. അതായത് 30 എംഎല്‍ മദ്യത്തെ വെള്ളം ചേര്‍ത്ത് 250 എംഎല്‍ ആക്കുന്നു. 30 മില്ലി  ബ്രാന്‍ഡിയില്‍ 10 ഗ്രാം ആല്‍ക്കഹോളാണ് അടങ്ങിയിരിക്കുന്ന ത്. അതേസമയം 250 എംഎല്‍ ബിയര്‍ കഴിക്കുമ്പോള്‍ (ബിയറിലെ ആല്‍ക്കഹോളിന്റെ അളവ് ആറു ശതമാനം എന്ന് കണക്കാക്കിയാല്‍) 12 ഗ്രാം ആല്‍ക്കഹോളാണ് അടങ്ങിയിട്ടുള്ളത്. അതായത് മദ്യത്തേക്കാള്‍ കൂടുതല്‍. ഇക്കാരണത്താല്‍ ബിയര്‍ വീര്യം കുറഞ്ഞ മദ്യമായി കണക്കാക്കാനാകില്ല.

പ്രമേഹരോഗികള്‍ ചെറിയ അളവില്‍ പോലും ബിയറും വൈനും ഉപയോഗിക്കുന്നതു മരണത്തിനു വരെ കാരണമാകും. ആല്‍ക്കഹോള്‍ എന്നതു അമിതമായ അളവിലുള്ള കലോറിയാണ്. കാലറി വര്‍ധിക്കുന്നതിന് അനുസരിച്ചു പ്രമേഹം കൂടും.ഒരു റെഗുലര്‍ ബിയറില്‍ 140-200 കലോറിയും ഒരു വൈറ്റ് ബിയറില്‍ 100 കാലോറിയും ഉണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ആല്‍ക്കഹോള്‍ വിശപ്പ് വര്‍ധിപ്പിക്കുകയോ ഭക്ഷണത്തോടുള്ള താല്‍പര്യം കൂട്ടുകയോ ചെയ്യും. അമിതഭക്ഷണം കഴിക്കുന്നതോടെ വീണ്ടും കലോറി കൂടുകയും അതു രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധി പ്പിക്കുകയും ചെയ്യും.  പുരുഷന്‍മാരിലെന്നതുപോലെ സ്ത്രീകളിലും ബിയര്‍ ഉപയോഗം  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

Related posts