സൂര്യയുടെ 24 റിലീസാകാന്‍ ഇനി കുറച്ചു ദിവസങ്ങളേയുള്ളു. അതിനിടെ ചിത്രം ബോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ ചില നിര്‍മാതാക്കള്‍ സമീപിച്ചതായി നടന് സൂര്യ പറഞ്ഞു. സംവിധായകന് രാകേഷ് റോഷന് സിനിമ കാണണമെന്ന ആഗ്രഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ റിലീസിനു മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കുന്ന രീതിയില്ലാത്തിനാല് അതിനു സാധിക്കില്ലെന്നറിയിച്ചതായി സൂര്യ പറഞ്ഞു.
മുംബൈയില്‍ നിന്നുള്ള ടെക്നീഷ്യന്മാര്ക്ക് ചിത്രത്തിന്റെ തിരക്കഥയുടെ സാധ്യത അറിയാം അതായിരിക്കും ചിത്രം റീമേക്ക് ചെയ്യാന്‍ ബോളിവുഡ് താല്പര്യം പ്രകടിപ്പിച്ചതെന്ന് സൂര്യ പറഞ്ഞു. എന്തായാലും 24 അടുത്തമാസം ആദ്യം തിയറ്ററിലെത്തും അതിന്ശേഷമായിരിക്കും ചിത്രം ബോളിവുഡില്‍ റീമേക്ക് ചെയ്യുമോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കുകയുള്ളു.