സെന്റ് തോമസ് സ്കൂളില്‍ അമിഗോസ് കലോത്സവം 24ന്

PKD-AMIGOSഒലവക്കോട്: ജില്ലയിലെ  ഹൈസ്കൂള്‍, ഹയര്‍  സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഒലവക്കോട് സെന്‍റ് തോമസ് ഹയര്‍  സെക്കന്‍ഡറി സ്കൂള്‍  നടത്തി വരുന്ന “അമിഗോസ്”  കലോത്സവത്തിന്റെ മൂന്നാം പതിപ്പ്  24 നു സ്കൂളില്‍ നടക്കും. കരോക്കെ ഗാനാലാപനം, സോളോ ഡാന്‍സ്, രംഗോലി, അന്താക്ഷരി, മോക്ക് പ്രസ്, ഡംബ്  ഷറാഡ്‌സ്, കത്തെഴുത്ത്  മത്സരം, പോസ്റ്റര്‍ മേക്കിംഗ്, ജനറല്‍ ക്വിസ്, ഡിബേറ്റ്  എന്നീ  ഇനങ്ങളില്‍  മത്സരങ്ങള്‍ നടക്കും. സംഗീത  സംവിധായകന്‍ പ്രകാശ്  ഉള്ളിയേരി  കലോത്സവം  ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  അവരുടെ സ്കൂളുകള്‍ മുഖേന  20 നുമുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്  2555920, 8714 800 115 എന്നീ  നമ്പറുകളില്‍  ബന്ധപ്പെടണം.

Related posts