സെറ്റിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരെന്നു ശിവദ

c-varadhaസെറ്റിനുള്ളില്‍ സ്ത്രീകള്‍ പുറത്തുള്ളതിനേക്കാള്‍ സുരക്ഷിതരാണെന്നു നടി ശിവദ. കമന്റടിയോ വായ്‌നോട്ടമോ ഒന്നും സിനിമ സെറ്റില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ ഉണ്ടാവില്ല എന്ന് ശിവദ പറയുന്നു. ഇപ്പോള്‍ വിവാഹത്തിനു ശേഷം നടിമാര്‍ അഭിനയത്തില്‍ വരുന്നത് കൂടുതലാണ്. വിവാഹത്തിനു ശേഷം നടിമാര്‍ക്ക് വോളന്ററി റിട്ടയര്‍മെന്റ് എടുക്കാം. പക്ഷേ റിട്ടയര്‍മെന്റിനു ശേഷം ഇന്‍ഡസ്ട്രിയെ ആരും കുറ്റം പറയരുതെന്നും ശിവദ പറഞ്ഞു.

പല മുന്‍കാലനടിമാരും സിനിമ സെറ്റുകളില്‍ തങ്ങള്‍ നേരിട്ടിട്ടുള്ള മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. മലയാളത്തില്‍ മാത്രമല്ല ഹോളിവുഡില്‍ നിന്നു പോലും ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഈ സമയത്താണ് സെറ്റിലെ സ്ത്രീയുടെ സുരക്ഷിതത്വത്തെക്കുറിച്ച് നടി ശിവദ വെളിപ്പടുത്തല്‍ നടത്തിയിരിക്കുന്നത്.

Related posts