പാലക്കാട്: സേവ് എസ്എന്‍ഡിപി ഇന്റര്‍നെറ്റ് ന്യൂസ് ചാനലിനു തുടക്കമായി. ഇന്നലെ പാലക്കാട്ടു നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചാനല്‍ സ്വിച്ച്ഓണ്‍ ചെയ്തു. സേവ് എസ്എന്‍ഡിപി ഫോറം ചെയര്‍മാന്‍ അഡ്വ. സി.കെ. വിദ്യാസാഗര്‍, ജനറല്‍ സെക്രട്ടറി സത്യന്‍ പന്തത്തല, കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. മിഥുന്‍ സാഗര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വെള്ളാപ്പള്ളി നടേശനില്‍നിന്ന് എസ്എന്‍ഡിപിയെ സംരക്ഷിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ന്യൂസ് ചാനല്‍ തുടങ്ങിയതെന്നു ഭാരവാഹികള്‍ പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇതുവരെയുള്ള തട്ടിപ്പുകള്‍, മൈക്രോ ഫിനാന്‍സ് ഇടപാടുകളിലെ ജില്ലകള്‍തോറുമുള്ള തട്ടിപ്പുകള്‍ എന്നിവ ആദ്യദിനം തന്നെ ന്യൂസ് ചാനലിലൂടെ ലഭ്യമാണെന്നു കോ- ഓര്‍ഡിനേറ്റര്‍ മിഥുന്‍ സാഗര്‍ പറഞ്ഞു.