ചേര്‍ത്തല: വാഹനത്തിന് കടന്നുപോകാന്‍ അവസരം കൊടുത്തില്ലെന്നാരോപിച്ച് ബസ് തടഞ്ഞുനി ര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈ വര്‍മാരെ മര്‍ദ്ദിച്ചു. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍. ആലപ്പുഴ ഡി േപ്പായിലെ ഡ്രൈവര്‍ മാരാരിക്കുളം തെക്ക് പൊള്ളേത്തൈ കൂര ുവേലിക്കകത്തുവെളി ശിവന്‍കുട്ടി (49), ചേര്‍ത്തല ഡിപ്പോയിലെ െ്രെഡവര്‍ തണ്ണീര്‍മുക്കം പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിളിയാന്ത്ര ഒ.സാബു (44) എന്നിവരാണ് പരിക്കേറ്റ് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ച വൈകുന്നേരം 3.30 ഓടെ വേളോര്‍വട്ടം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.
എറണാകുളത്തുനിന്നും കായകുളത്തേക്ക് പോകുക യായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിനു പിന്നാലെ വന്ന കാറിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞു ബസ് തടഞ്ഞുനിര്‍ത്തി മൂന്നംഗ സംഘം ശിവന്‍കുട്ടിയെ മര്‍ദ്ദിക്കുക യായിരുന്നു. ഈ സമയം തോ പ്പുംപടിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് വരുകയാ യിരുന്ന ഓര്‍ഡിനറി ബസിലെ െ്രെഡവര്‍ സാബു കാര്യമറിയാന്‍ ചെന്നപ്പോഴായിരുന്നു ഇയാള്‍ക്കും മര്‍ദ്ദനമേറ്റത്.
ഇതേ തുടര്‍ന്ന് ഇരു ബസുകളിലെയും യാത്രക്കാര്‍ ബഹളമു ണ്ടാ ക്കിയപ്പോള്‍ കാറില്‍ വന്നവര്‍ കടന്നുകളയുകയായിരുന്നു. െ്രെഡവര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് രണ്ടുബസുകളുടെയും സര്‍വീസുകള്‍ റദ്ദുചെയ്ത് യാത്രക്കാരെ പിന്നാലെ വന്ന ബസില്‍ കയറ്റിവിടുകയായിരുന്നു. ചേര്‍ത്തല പോലീസ് കേസെടുത്തു.