റിയോ: ലണ്ടനില്‍ തെളിഞ്ഞ വെങ്കലപ്രഭ വെള്ളിയോ സ്വര്‍ണമോ ആക്കി മാറ്റാനുള്ള കഠിനശ്രമത്തിലാണ് ഇന്ത്യയുടെ ടെന്നീസ് പ്രതിഭ സൈന നെഹ്‌വാള്‍. മെഡല്‍ നേടുമെന്നു കരുതിയിരുന്നവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 130 കോടി ജനങ്ങളുടെ പ്രതീക്ഷയ്ക്ക് തിളക്കം പകര്‍ന്ന് സൈന ഇന്നു മുതല്‍ പോരിനിറങ്ങും. സൈനയ്‌ക്കൊപ്പം ആറ് ബാഡ്മിന്റണ്‍ താരങ്ങളും ഭാഗ്യം പരീക്ഷിക്കും. 18 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ആദ്യ ഒളിമ്പിക്‌സിനിറങ്ങിയ സൈന ക്വാര്‍ട്ടറിലെത്തി. പിന്നീട് സൈന അദ്ഭുതമായി വളര്‍ന്നു.
ഒളിമ്പിക് വെങ്കലവും സൂപ്പര്‍ സീരീസ് കിരീടങ്ങളും സൈനയ്ക്ക് തിളക്കമേകി. പുലേല ഗോപിചന്ദ് എന്ന് ആശാന്റെ മൂശയില്‍ വിളഞ്ഞ സൈന ഇപ്പോള്‍ വിമല്‍കുമാര്‍ എന്ന മലയാളി പരിശീലകനൊപ്പം പുതിയ തന്ത്രങ്ങളുടെ വഴിയേയാണ്. കഴിഞ്ഞ ഒരു വര്‍ഷം പലവട്ടം പരിക്ക് അലട്ടിയെങ്കിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സൈന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് സൈനയുടെ വരവ്. നിലവില്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് സൈന. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ജിയിലാണ് സൈന. ഇന്ന് നടക്കുന്ന ആദ്യമത്സരത്തില്‍ ആതിഥേയരായ ബ്രസീലിന്റെ ലോഹായ്‌നി വിസെന്റെയാണ് സൈനയുടെ എതിരാളി.
ലോക 10-ാം നമ്പര്‍ താരം ഇന്ത്യയുടെ പി.വി. സിന്ധു ഇന്ന് ഹംഗറിയുടെ ലോര സരേസിയെ നേരിടും. ലീ സുറിയെയും കരോലിന മാരിനെയുമൊക്കെ അട്ടിമറിച്ച പാരമ്പര്യമുള്ള സിന്ധു റിയോയില്‍ അദ്ഭുതങ്ങള്‍ കാണിക്കുമെന്നാണ് കരുതുന്നത്. പ്രീക്വാര്‍ട്ടറിലെത്തിയാല്‍ ഇരുവരെയും കാത്തിരിക്കുന്നത് വെല്ലുവിളിയാണ്. ചൈനീസ് തായ്‌പേയിയുടെ സു യിംഗ് സായി, വാംഗ് യിഹാന്‍ എന്നിവരിലൊരാളെ പ്രീക്വാര്‍ട്ടറില്‍ സിന്ധുവിന് നേരിടേണ്ടിവരാം. സൈനയ്ക്ക് തായ്‌ലന്‍ഡിന്റെ പോന്‍ടിപ് ബുരാനപ്രസേറ്റ്‌സുക്കാവും പ്രീക്വാര്‍ട്ടര്‍ എതിരാളി. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ ലി സുരിയെയും നേരിടേണ്ടിവന്നേക്കാം. പുരുഷ വിഭാഗത്തില്‍ കിംഡംബി ശ്രീകാന്തിന്റെ ആദ്യമത്സരം നാളെയാണ്. വൈകിട്ട് 5.35നു നടക്കുന്ന പോരാട്ടത്തില്‍ മെക്‌സിക്കോയുടെ ലിനോ മുനോസാണ് ശ്രീകാന്തിന്റെ എതിരാളി.
വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിന് പൊന്നപ്പ സഖ്യം ആദ്യദിനംതന്നെ ഭാഗ്യം പരീക്ഷിക്കും. ജപ്പാന്റെ തികാഹഷി – മറ്റ്‌സുമോട്ടോ സഖ്യമാണ് എതിരാളികള്‍. 13ന് തായ്‌ലന്‍ഡാണ് ഇന്ത്യന്‍ സഖ്യത്തിന്റെ രണ്ടാം മത്സരത്തിലെ എതിരാളികള്‍. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി – സുമിത് റെഡ്ഡി സഖ്യം ആദ്യമത്സരത്തില്‍ത്തന്നെ ചൈനീസ് താരങ്ങളുടെ വെല്ലുവിളി അതിജീവിക്കേണ്ടി വരും. നാളെ നടക്കുന്ന മത്സരത്തില്‍ ചായി-ഹോംഗ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യത്തിനു നേരിടേണ്ടത്.