സൈന നെഹ്‌വാള്‍ മലേഷ്യന്‍ ഓപ്പണ്‍ സെമിയില്‍

sp-sainaഷാ ആലം: ഇന്ത്യയുടെ സൈന നെഹ്‌വാള്‍ മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍. തായ്‌ലന്‍ഡിന്റെ പോണ്‍ടിപ്പ് ബുറാനപ്രസേര്‍ട്‌സുകിനെ മൂന്നു സെറ്റു നീണ്്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ലോക എട്ടാം നമ്പറായ സൈന സെമിയില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 19-21, 21-14, 21-14. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ചാണു സൈന അവസാന നാലിലെത്തിയത്. അവസാന എട്ടു മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം സൈനയ്ക്കായിരുന്നു. സെമിയില്‍ തായവാന്റെ തായ് സു യിംഗാണു സൈനയുടെ എതിരാളി.അതേസമയം, ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി.

Related posts