സോഡാകുപ്പി കൊണ്ട് തലയടിച്ചു പൊട്ടിച്ച സംഭവം:പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍

KLM-REMANDകറ്റാനം: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന് സോഡാകുപ്പി കൊണ്ട്  കടയുടമയുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ പോലീസ് പിടികൂടിയ പ്രതികളെ മാവേലിക്കര  കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. കറ്റാനം ഭരണിക്കാവ് ചെറുവള്ളി കോളനിയില്‍ പള്ളിയ്ക്കല്‍ നടുവിലെ മുറി മങ്ങാട്ടേത്ത് ശ്രീശൈലത്തില്‍ വിഷ്ണു (24), പള്ളിയ്ക്കല്‍ നടുവിലെ മുറിപുത്തന്‍പറമ്പില്‍ രഞ്ജു (23)എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്.

കുറത്തികാട് എസ്‌ഐ അനൂപും സംഘവുമാണ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റുചെയ്തത്.  സംഭവശേഷം ഒളിവിലായിരുന്നു പ്രതികള്‍. കരുനാഗപ്പള്ളി പതാരത്തുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത.് സംഘത്തിലെ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. കെപി റോഡില്‍ തഴവാ ജംഗ്ഷനു സമീപം തട്ടുകട നടത്തുന്ന കറ്റാനം ഭരണിക്കാവ് വേളൂരേത്ത് സുരേന്ദ്രന്‍ (45)നെയാണ് കഴിഞ്ഞ ദിവസം സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുരേന്ദ്രന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ചു കറ്റാനത്ത് കടകള്‍ അടച്ചിട്ടു വ്യാപാരികള്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

ബുധനാഴ്ച്ച  ഉച്ചയ്ക്കു ശേഷമാണ് സംഭവം. തട്ടുകടയ്ക്കു സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങിയെത്തിയ മൂന്നംഗ സംഘം കടയില്‍ കയറിയിരുന്നു മദ്യപിക്കാന്‍ ശ്രമിക്കുകയും മദ്യം ഒഴിച്ചുകുടിക്കാന്‍ കടയുടമയോട് ഗ്ലാസ് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇവിടെയിരുന്നു മദ്യപിക്കാന്‍ കഴിയില്ലന്നും ഗ്ലാസ് നല്‍കില്ലെന്നും കടയുടമ പറഞ്ഞതോടെ വാക്കുതര്‍ക്കമായി.

ഇതിനിടെ സംഘം കൈയില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയും സോഡാകുപ്പിയും ഉപയോഗിച്ചു കടയുടമയുടെ തലയ്ക്കടിച്ചത്. കടയ്ക്കുള്ളിലും സംഘം അക്രമം സൃഷ്ടിച്ചു സാധന സാമഗ്രികള്‍ അടിച്ചുതകര്‍ത്തു പിന്നീട് പ്രദേശത്ത്  ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ബൈക്കില്‍ രക്ഷപ്പെടുക യായിരുന്നു.

Related posts