സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയ എന്ന ചിത്രത്തി ലൂടെയാണ് പത്തു വര്‍ഷം മുമ്പ് രണ്‍ബീര്‍ കപൂറും സോനം കപൂറും ബി ടൗണില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. സാവരിയ വലിയ വിജയമായില്ലെങ്കിലും ഇരുവരുടെയും ജോഡി ഏവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു.രാജ്കുമാര്‍ ഹിരാനിയുടെ പുതിയ ചിത്രത്തിലൂടെ ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു നടിയുടെ വേഷമാണ് സോനത്തിന്. എണ്‍പതുകളിലും തൊണ്ണൂറിലും ദത്തുമായി ബന്ധമുണ്ടായിരുന്ന നടിയുടെ വേഷമാണിതെന്നാണു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തില്‍ അനുഷ്ക ശര്‍മയും അഭിന യിക്കുന്നുണ്ട്.
സോനവും രണ്‍ബീറും വീണ്ടും
