പി.​​​​​ടി. ഉ​​​​​ഷ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​! സ്പ്രി​​​​​ന്‍റ് റാ​​​​​ണി ഓ​​​​​ർ​​​​​മ​​​​​യാ​​​​​യി

ഏ​​​​​ഷ്യ​​​​​ൻ സ്പ്രി​​​​​ന്‍റ് റാ​​​​​ണി എ​​​​​ന്ന ഓ​​​​​മ​​​​​ന​​​​​പ്പേ​​​​​രി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന ഫി​​​​​ലി​​​​​പ്പീ​​​​​ൻ​​​​​സ് അ​​​​​ത്‌​​​​ല​​​​​റ്റ് ലി​​ഡി​​യ ഡി ​​​​​വേ​​​​​ഗ (57) അ​​​​​ന്ത​​​​​രി​​​​​ച്ചു.

ട്രാ​​​​​ക്കി​​​​​ൽ പി.​​​​​ടി. ഉ​​​​​ഷ​​​​​യു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​യും ക​​​​​ള​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്ത് അ​​​​​ടു​​​​​ത്ത കൂ​​​​​ട്ടു​​​​​കാ​​​​​രി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

1980ക​​​​​ളി​​​​​ൽ ട്രാ​​​​​ക്കു​​​​​ക​​​​​ളെ ആ​​​​​വേ​​​​​ശം കൊ​​​​​ള്ളി​​​​​ച്ച തീ​​​​​പ്പൊ​​​​​രി പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ഷ x ലി​​​​​ഡി​​​​​യ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ.

ഏ​​​​​ഷ്യ​​​​​ൻ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും വീ​​​​​റു​​​​​റ്റ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​വ​​​​​രു​​​​​ടെ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ.

അ​​​​​ർ​​​​​ബു​​​​​ദ​​​​​ത്തോ​​​​​ടു പൊ​​​​​രു​​​​​തി​​​​​യാ​​​​​ണു ലി​​​​​ഡി​​​​​യ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ ട്രാ​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ട​​​​​പ​​​​​റ​​​​​ഞ്ഞ​​​​​ത്.

ഉ​​​​​റ്റ സു​​​​​ഹൃ​​​​​ത്തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ പി.​​​​​ടി. ഉ​​​​​ഷ ദുഃ​​​​​ഖം പ​​​​​ങ്കു​​​​​വ​​​​​ച്ചു. ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. മ​​​​​ക​​​​​ൾ സ്റ്റെ​​​​​ഫാ​​​​​നി ഡി ​​​​​കോ​​​​​യ​​​​​നി​​​​​ഗ്സ് വാ​​​​​ർ​​​​​ട​​​​​ർ ആ​​ണു മ​​​​​ര​​​​​ണ​​​​​വി​​​​​വ​​​​​രം ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ പ​​​​​ങ്കു​​​​​വ​​​​​ച്ച​​​​​ത്.

1980ക​​​​​ളി​​​​​ൽ 100, 200 മീ​​​​​റ്റ​​​​​റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഉ​​​​​ഷ​​​​​യും ലി​​​​​ഡി​​​​​യ​​​​​യും നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ മ​​​​​ത്സ​​​​​രി​​​​​ച്ച​​​​​ത്. 200 മീ​​​​​റ്റ​​​​​റി​​​​​ൽ ഉ​​​​​ഷ​​യ്​​​​​ക്കു​​ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ധി​​​​​പ​​​​​ത്യം. 100 മീ​​​​​റ്റ​​​​​റി​​​​​ൽ ഉ​​​​​ഷ​​​​​യ്ക്കു വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ ലി​​​​​ഡി​​​​​യ​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞു.

1982ൽ ​​​​​ഡ​​​​​ൽ​​​​​ഹി ഏ​​​​​ഷ്യാ​​​​​ഡി​​​​​ൽ 100 മീ​​​​​റ്റ​​​​​റി​​​​​ൽ ഉ​​​​​ഷ​​​​​യെ തോ​​​​​ൽ​​​​​പി​​​​​ച്ച് ലി​​​​​ഡി​​​​​യ സ്വ​​​​​ർ​​​​​ണം നേ​​​​​ടി. കാ​​​​​യി​​​​​ക താ​​​​​ര​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് വെ​​​​​ള്ളി​​​​​ത്തി​​​​​ര​​​​​യി​​​​​ലും ലി​​​​​ഡി​​​​​യ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

ട്രാ​​​​​ക്കി​​​​​നോ​​​​​ടു വി​​​​​ട​​​​​പ​​​​​റ​​​​​ഞ്ഞ​​​​​ശേ​​​​​ഷം പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​യു​​​​​ടെ കു​​​​​പ്പാ​​​​​യ​​​​​വും അ​​​​​ണി​​​​​ഞ്ഞു. ക​​​​​രി​​​​​യ​​​​​റി​​​​​ൽ 15 സ്വ​​​​​ർ​​​​​ണ മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട് ലി​​​​​ഡി​​​​​യ.

17-ാം വ​​​​​യ​​​​​സി​​​​​ലാ​​​​​ണു ഫി​​​​​ലി​​​​​പ്പീ​​​​​ൻ​​​​​സി​​​​​ന്‍റെ വേ​​​​​ഗ​​​​​റാ​​​​​ണി​​​​​യാ​​​​​യി ലി​​​​​ഡി​​​​​യ മാ​​​​​റി​​​​​യ​​​​​ത്. ഏ​​​​​ഷ്യ​​​​​ൻ അ​​​​​ത്‌​​ല​​​​​റ്റി​​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ നാ​​​​​ലു സ്വ​​​​​ർ​​​​​ണ​​​​​വും മൂ​​​​​ന്നു വെ​​​​​ള്ളി​​​​​യും മൂ​​​​​ന്ന് വെ​​​​​ങ്ക​​​​​ല​​​​​വും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ ര​​​​​ണ്ടു സ്വ​​​​​ർ​​​​​ണ​​​​​വും ഒ​​​​​രു വെ​​​​​ള്ളി​​​​​യും ദ​​​​​ക്ഷി​​​​​ണേ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ ഒ​​​​​ന്പ​​​​​ത് സ്വ​​​​​ർ​​​​​ണ​​​​​വും ര​​​​​ണ്ട് വെ​​​​​ള്ളി​​​​​യും നേ​​​​​ടി.

1983, 1987 സൗ​​​​​ത്ത് ഈ​​​​​സ്റ്റ് ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ 200 മീ​​​​​റ്റ​​​​​റി​​​​​ലും 1987, 1991, 1993 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ 100 മീ​​​​​റ്റ​​​​​റി​​​​​ലും ലി​​​​​ഡി​​​​​യ ആ​​​​​യി​​​​​രു​​​​​ന്നു ജേ​​​​​താ​​​​​വ്.

1987ലെ ​​​​​ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് 100 മീ​​​​​റ്റ​​​​​റി​​​​​ൽ ലി​​​​​ഡി​​​​​യ കു​​​​​റി​​​​​ച്ച 11.28 സെ​​​​​ക്ക​​​​​ൻ​​​​​ഡ് എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​തു​​​​​വ​​​​​രെ ഭേ​​​​​ദി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

4×400 മീ​​​​​റ്റ​​​​​ർ റി​​​​​ലേ​​​​​യി​​​​​ലും ലോം​​​​​ഗ്ജം​​​​​പി​​​​​ലും ലി​​​​​ഡി​​​​​യ മ​​​​​ത്സ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 1987ൽ ​​​​​ജ​​​​​ക്കാ​​​​​ർ​​​​​ത്ത​​​​​യി​​​​​ൽ​​​​​വ​​​​​ച്ച് ന​​​​​ട​​​​​ന്ന ദ​​​​​ക്ഷി​​​​​ണേ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ ലോം​​​​​ഗ്ജം​​​​​പി​​​​​ൽ സ്വ​​​​​ർ​​​​​ണം നേ​​​​​ടി.

1984, 1988 ഒ​​​​​ളി​​​​​ന്പി​​​​​ക്സു​​​​​ക​​​​​ളി​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ത്തു. 1994ൽ ​​​​​മ​​​​​ത്സ​​​​​ര​​​​​രം​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ചു.

Related posts

Leave a Comment