മൊഗാദിഷു: സോമാലിയയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ് ഏറ്റെടുത്തു. ഭീകര സംഘടനയായ അല്‍ഷബാബ് നടത്തിയ ആക്രമണത്തില്‍ 16 പേര്‍ മരിച്ചിരുന്നു. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊഗാദിഷുവിലെ ഹോട്ടലിനു നേരേയാണ് തീവ്രവാദികള്‍ വെടിവയ്പ്പും ചാവേര്‍ ആക്രമണവും നടത്തിയത്. തീവ്രവാദികളുമാ യുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്. തലസ്ഥാനമായ മൊഗാദിഷുവിലെ അംബാസിഡര്‍ ഹോട്ടലിന് നേരേയാണ് തീവ്രവാ ദികള്‍ ആക്രമണം നടത്തിയത്.
മെഹ്മൂദ് മൊഹമ്മദ്, അബ്ദുല്ലാഹി ജമാക്ക് എന്നിവരാണ് കൊല്ലപ്പെട്ട പാര്‍ലമെന്‍റ് അംഗങ്ങള്‍. ഇവര്‍ ആക്രമണം നടന്ന ഹോട്ടലില്‍ ആണ് താമസിച്ചിരുന്നത്. ആദ്യം ഹോട്ടലിനു നേരേ തീവ്രവാദി സംഘം വെടിവച്ചു. തുടര്‍ന്ന് സ്‌ഫോടക വസ്തുക്കളുമായി കാറില്‍ എത്തിയ ചാവേര്‍ ഹോട്ടലിന്റെ കവാടത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഷബാബ് ഏറ്റെടുത്തു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രഞ്ജരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങുന്ന ഹോട്ടല്‍ ആണ് അംബാസിഡര്‍. അതീവ സുരക്ഷിത മേഖലയി ലാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.
രണ്ട് തീവ്രവാദികള്‍ ഇപ്പോഴും ഹോട്ടലിലെ മുകളിലത്തെ നിലയി ല്‍ ഉണ്ടെന്നാണ് സൈന്യം കരുതുന്നത്. ആയുധ ധാരികളായ തീവ്രവാദികള്‍ താമസക്കാരെ ബന്ദിക്കളാക്കിയതായും സംശയമുണ്ട്. പ്രത്യേക സായുധ സംഘം ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. ജനുവരി യില്‍ അല്‍ഷബാബ് നടത്തിയ ആക്രമണത്തില്‍ 17 പേരും ഫെബ്രുവരിയിലെ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പേരും കൊല്ലപ്പെട്ടിരുന്നു.