തമിഴ്നാട് ആരോഗ്യ മന്ത്രിയുടെ വസതിയിൽ റെയ്ഡ്; ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധിനിക്കാൻ പണം നൽകുന്നുവെന്ന പരാതിയിലാണ് റെയ്ഡ്

raidചെന്നൈ: തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്കറിന്‍റെ വസതിയിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. വിജയഭാസ്കറിന്‍റേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഏപ്രിൽ 12ന് നടക്കുന്ന ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിജയഭാസ്കർ വൻതോതിൽ പണം കൊടുക്കുന്നുവെന്നു പരാതി ഉയർന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്.

ചെന്നൈയിലെ 19 ഇടങ്ങളിലും തിരുച്ചി, പുതുക്കോട്ട ജില്ലകളിലെ 13 ഇടങ്ങളിലും പരിശോധന നടത്തി. നാലു പരാതികളാണ് മന്ത്രിക്കെതിരേ ലഭിച്ചതെന്നും ആദായനികുതി ഉദ്യോഗസ്ഥൻ പറഞ്ഞു.

Related posts