സോഷ്യല്‍ മീഡിയയിലെ അശ്ലീല കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കി സംസ്കൃതി

somskrthi-shenayiസോഷ്യല്‍ മീഡിയയിലെ അശ്ലീല കമന്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് ചലച്ചിത്ര നടിമാരാണ്.   കമന്റുകള്‍ മൂലം വലഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു ഇപ്പോള്‍ നടിമാരൊ ക്കെ  കടുത്ത രീതിയി ല്‍ത്തന്നെ  പ്രതികരിക്കാന്‍  തുടങ്ങിയിരിക്കുന്നു.  ഏറ്റവും ഒടുവില്‍ സംസ്കൃതി ഷേണേയി ആണ് പ്രതികരി ച്ചിരിക്കുന്നത്.   സംസ്കൃതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്  ഒരു ആരാധകന്‍ അശ്ലീലം കലര്‍ന്ന കമന്റ് ആണ് പോസ്റ്റ് ചെയ്തത്.  ഇതിന് ചുട്ട മറുപടിയാണ് സംസ്കൃതി നല്‍കിയത്. അശ്ലീല കമന്റ് പോസ്റ്റ് ചെയ്തയാളുടെ  ചിത്രം സഹിതമുള്ള സ്ക്രീന്‍ഷോട്ടെടുത്ത് സംസ്കൃതി തന്റെ  ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തു.  ഇതേത്തുടര്‍ന്ന് ആരാധകന്‍   തന്റെ അക്കൗണ്ട് ഡി ആക്ടീവേറ്റ്  ചെയ്തു.  ആരാധകന്‍ ഓടിയൊളിച്ചതോടെ സംസ്കൃതി  സ്ക്രീന്‍ ഷോട്ട് നീക്കം ചെയ്തു.  പെണ്‍കുട്ടികള്‍ ശക്തമായി  പ്രതികരിക്കുകയാണെങ്കില്‍ ‘ഇത്തരം ആള്‍ക്കാര്‍ എല്ലാവരും ഓടുമെന്ന്  സംസ്കൃതി പറയുന്നു.

Related posts