Set us Home Page

ബി​ജെ​പി​യി​ൽ ക​ല​ഹം; കെ. ​സു​രേ​ന്ദ്ര​ന് സീ​റ്റി​ല്ല? സീ​റ്റ് ഉ​റ​പ്പു​ള്ള​ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു മാത്രം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ വ​ന്നു നി​ൽ​ക്കു​ന്പോ​ഴും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യാ​തെ ബി​ജെ​പി​യി​ൽ ത​മ്മി​ല​ടി. പാ​ർ​ട്ടി​ക്കു സ്വാ​ധീ​ന​മു​ള്ള സീ​റ്റു​ക​ൾ​ക്കു വേ​ണ്ടി സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ പി​ടി​വ​ലി​യും ക​ല​ഹ​വും പാ​ർ​ട്ടി​യെ പി​ടി​ച്ചു കു​ലു​ക്കി​യി​രി​ക്കു​ന്നു. പാ​ർ​ട്ടി​യി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു മാ​ത്ര​മാ​ണ് സീ​റ്റ് ഉ​റ​പ്പു​ള്ള​ത്. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നു സീ​റ്റി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ദ്ദേ​ഹം മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്ക​ട്ടെ എ​ന്നാ​ണ് ബി​ജെ​പി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

ക​ല​ഹം മൂ​ത്ത​തോ​ടെ ആ​ർ​എ​സ്എ​സും അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​വും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രി​ക്കു​ക​യാ​ണ്. കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​യും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള​യേ​യും ഡ​ൽ​ഹി​ക്കു​വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ 16നു ​ഡ​ൽ​ഹി​യി​ലെ​ത്തി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി സം​സാ​രി​ക്കും. ഇ​തു​കൂ​ടാ​തെ ഇ​വ​ർ ഒ​രു ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് പോ​കു​ന്ന​ത്. ഒ​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മൂ​ന്നു പേ​ർ വ​ച്ചു​ള്ള ലി​സ്റ്റി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ പ്ര​ഖ്യാ​പി​ക്കും.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നു സീ​റ്റു​ണ്ടോ എ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ശ​ങ്ക. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ തി​രി​ച്ചു വ​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​തെ​ന്നാ​ണ് എ​ല്ലാ ഗ്രൂ​പ്പും പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം വ​ന്ന​തു പാ​ർ​ട്ടി​ക്കു നേ​ട്ട​മാ​ണെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളാ​യ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ത്തി​ലാ​യി. കെ. ​സു​രേ​ന്ദ്ര​നു സീ​റ്റി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​മോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​യോ തൃ​ശൂ​രോ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. തു​ഷാ​ർ വെ​ള്ളാ​പ്പി​ള്ളി മ​ത്സ​രി​ച്ചാ​ൽ തൃ​ശൂ​ർ സീ​റ്റ് കൊ​ടു​ക്കേ​ണ്ടി​വ​രും. തു​ഷാ​ർ മ​ത്സ​രി​ക്കേ​ണ്ട​തു മോ​ദി​യു​ടെ ആ​വ​ശ്യ​മാ​ണ്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഏ​റ്റ​വും അ​ധി​കം തി​ള​ങ്ങി​യ നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നാ​ണ്. ഇ​തി​ന്‍റെ പേ​രി​ൽ ജ​യി​ലി​ൽ കി​ട​ന്ന​തോ​ടെ കൂ​ടു​ത​ൽ താ​ര​പ​രി​വേ​ഷം കെ. ​സു​രേ​ന്ദ്ര​നു ല​ഭി​ച്ചാ​താ​യി പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ, പ​ത്ത​നം​തി​ട്ട സീ​റ്റ് സു​രേ​ന്ദ്ര​നു കൊ​ടു​ക്കി​ല്ല, പ​ക​രം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ് പ​ത്ത​നം​തി​ട്ട​യ്ക്കു​വേ​ണ്ടി ഇ​ടി​ക്കു​ന്ന​ത്.

മ​റ്റൊ​രു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ എം.​ടി.​ര​മേ​ശി​നും പ​ത്ത​നം​തി​ട്ട സീ​റ്റി​നോ​ടാ​ണ് താ​ൽ​പ​ര്യം. ഈ ​സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​റി​യി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ൽ, ഈ ​സീ​റ്റ് കൊ​ടു​ക്കാ​തെ കോ​ഴി​ക്കോ​ട് സീ​റ്റ് കൈ​മാ​റാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നോ​ടു എം.​ടി.​ര​മേ​ശ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ന്ന​നി​ല​യി​ൽ മാ​ത്ര​മ​ല്ല, ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കു ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള മ​ണ്ഡ​ലം എ​ന്ന നി​ല​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് അ​വി​ടെ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​നു സീ​റ്റ് കൊ​ടു​ക്ക​ണ​മോ എ​ന്ന കാ​ര്യം അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം തീ​രു​മാ​നി​ക്കും. ഏ​താ​യാ​ലും ശ്രീ​ധ​ര​ൻ​പി​ള്ള​യും കു​മ്മ​ന​വും കൂ​ടി ത​യാ​റാ​ക്കി​യ ലി​സ്റ്റി​ൽ​മാ​റ്റം വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. അ​തു കൊ​ണ്ടു​ത​ന്നെ സു​രേ​ന്ദ്ര​നു ഇ​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ലം കി​ട്ടാ​നു​ള്ള സാ​ധ്യ​ത കു​റ​യു​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

പാ​ല​ക്കാ​ട് സീ​റ്റി​ൽ ശോഭാ സു​രേ​ന്ദ്ര​ന്‍റെ പേ​ര് സ​ജീ​വ​മാ​ണെ​ങ്കി​ലും കൃ​ഷ്ണ​കു​മാ​റി​ന്‍റെ പേ​രും മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്. വ​ള​ർ​ന്നു വ​രു​ന്ന യു​വ​ജ​ന​നേ​താ​വ് എ​ന്ന നി​ല​യി​ൽ കൃ​ഷ്ണ​കു​മാ​റി​നു സീ​റ്റി​നു വേ​ണ്ടി ഒ​രു​വി​ഭാ​ഗം പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കു സീ​റ്റി​ല്ലാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​കു​മോ എ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ പാ​ർ​ട്ടി​യി​ലെ ചി​ന്ത. എം.​ടി.​ര​മേ​ശ്, കെ. ​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ​ക്കു ഇ​ഷ്ട​പ്പെ​ട്ട സീ​റ്റ് കി​ട്ടി​ല്ലെ​ന്നു​റ​പ്പാ​യി ക​ഴി​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS