സ്കൂളുകളില്‍ കണ്ണീര്‍ ചിരി! മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്; കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 5000 കുട്ടികള്‍ കൂടുതല്‍

schoolതിരുവനന്തപുരം: മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 5000 വിദ്യാര്‍ഥികള്‍  അധികമായി ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ്,  അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലായി ആകെ 3,05,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 5000 വിദ്യാര്‍ഥികളുടെ വര്‍ധനയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.

3,10,000 വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുളളത്. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2014-15 അധ്യയനവര്‍ഷം 2.89 ലക്ഷം വിദ്യാര്‍ഥികളാണ്  ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്.

Related posts