ഹരിപ്പാട്: സ്കൂള്‍ ഗ്രൗണ്ടില്‍നിന്നും 1580 ലിറ്റര്‍ കോടയും അഞ്ചുലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കരുവാറ്റ ഗേള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്നിന്നുമാണു എക്സൈസ് സംഘം കോടയും ചാരായവും പിടികൂടിയത്. ഗ്രൗണ്ടിന്റെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത് വാറ്റും വില്പനയും നടക്കുന്നുണെ്ടന്ന് ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ചന്ദ്രബാലനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
രണ്ടു വീപ്പകളിലായി നിറച്ച നിലയില്‍ കോടയും അഞ്ചു ലിറ്ററിന്റെ ഒരു കന്നാസ് നിറയെ ചാരായവും രണ്ടു സെറ്റ് വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. കോട സംഭവസ്ഥലത്തു തന്നെ ഒഴുക്കി കളയുകയും മറ്റുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. ഗ്രൗണ്ടിന്റെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്യം കൂടുതലാണെന്നും രാത്രികാലങ്ങളില്‍ വിദേശമദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവര്‍ കൂട്ടത്തോടെ ഇവിടെ എത്താറുണെ്ടന്നും നാട്ടുകാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില്ക്കുവാന് വേണ്ടി തയാറാക്കുകയായിരുന്ന കോടയാണു പിടികൂടിയത്.
സ്കൂളിനു അവധിയായതിനാലും സ്കൂള്‍ പരിസരമായതിനാലും ആരും സംശയിക്കില്ലെന്നതാകാം പ്രതികള്‍ ഈ സ്ഥലം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് കാര്‍ത്തികപ്പള്ളി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ലുള്‍ ഹക്കീം പറഞ്ഞു. പ്രതികളെ കുറിച്ചു വിവരം ലഭിച്ചിട്ടുണെ്ടന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ്