സ്ക്വാഷ് റാങ്കിംഗ്: ജോഷ്‌ന ചിന്നപ്പ ആദ്യ പത്തില്‍

sp-rankന്യൂഡല്‍ഹി: സ്ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗില്‍. പുതിയ റാങ്കിംഗിഗനുസരിച്ച് 10-ാം റാങ്കിലാണ് ജോഷ്‌ന. ദീപിക പള്ളിക്കലിനുശേഷം സ്ക്വാഷ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജോഷ്‌ന. 2012ലാണ് ദീപിക ആദ്യ പത്തില്‍ ഇടംനേടിയത്. കഴിഞ്ഞ ആറുമാസമായി തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ജോഷ്‌ന മുമ്പ് പുറത്തിറക്കിയ റാങ്കിംഗില്‍ 19-ാം സ്ഥാനത്തായിരുന്നു. ദീപിക പള്ളിക്കല്‍ നിലവില്‍ 19-ാം സ്ഥാനത്താണ്.

Related posts