എന്നോടെങ്കിലും ചോദിക്കാമായിരുന്നു..! പ്ര​സ​വ​ചി​കി​ത്സാ സ​ഹാ​യം പരിമിതപ്പെടുത്താൻ തീരുമാനിച്ചപ്പോൾ വനിതാ അംഗങ്ങളോ ടെങ്കിലും ചോദിക്കാമായിരുന്നെന്ന് ശ്രീമതി

sreemathiക​ണ്ണൂ​ർ: സ്ത്രീ​ക​ൾ​ക്കു​ള്ള പ്ര​സ​വ​ചി​കി​ത്സാ സ​ഹാ​യം ഒ​രു പ്ര​സ​വ​ത്തി​നു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നു പി.​കെ.​ശ്രീ​മ​തി എം​പി. പാ​ർ​ല​മെ​ന്‍റി​ൽ ഇ​തു സം​ബ​ന്ധി​ച്ച ബി​ൽ ച​ർ​ച്ച​യ്ക്ക് വ​ന്ന​പ്പോ​ൾ ര​ണ്ട് പ്ര​സ​വ​ത്തി​നു 6000 രൂ​പ വീ​തം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഈ ​വാ​ഗ്ദാ​ന​ത്തി​ൽ നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ന്മാ​റു​ന്ന​ത്.

വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നു പി​ൻ​മാ​റു​ക​യും ഒ​രു പ്ര​സ​വ​ത്തി​ന് മാ​ത്രം സ​ഹാ​യ​മാ​ക്കി ചു​രു​ക്കി​യി​ട്ടും അ​തി​നെ വ​ലി​യ സം​ഭ​വ​മാ​യാ​ണു കേ​ന്ദ്രം ചി​ത്രീ​ക​രി​ക്കു​ന്ന​ത്. പ്ര​സ​വ ചി​കി​ത്സാ സ​ഹാ​യം വെ​ട്ടി​ച്ചു​രു​ക്കും മു​മ്പ് പാ​ർ​ല​മെ​ന്‍റി​ലെ വ​നി​താ അം​ഗ​ങ്ങ​ളോ​ട് പോ​ലും ച​ർ​ച്ച ചെ​യ്തി​ല്ല. ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക​യും ര​ണ്ടു പ്ര​സ​വ​ത്തി​നും സ​ഹാ​യം ന​ൽ​കു​ക​യും വേ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ട്ര​ഷ​റ​ർ പി.​കെ.​ശ്രീ​മ​തി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts