തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണെ്്ടത്തി തടയുന്നതിന് കേരള പോലീസിന്റെ പിങ്ക് പട്രോളിംഗ് പ്രവര്‍ത്തനം തിരുവനന്തപുരം നഗരത്തില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നഗരപരിധിയിലാണ് പിങ്ക് പട്രോള്‍ പ്രവര്‍ത്തനം നടത്തുക. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള പട്രോളിംഗ് വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാവരും വനിതാ പോലീസുകാരായിരിക്കും.
സ്ത്രീകള്‍ക്ക് പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും 1515 എന്ന നമ്പറിലേക്ക് വിളിക്കാം. സഹായം തേടിയുള്ള ഒരു ഫോണ്‍കോള്‍ വന്നാല്‍ ജിഐഎസ്/ജിപിഎസ് സംവിധാനം ഉപയോഗിച്ച് കൃത്യമായി സ്ഥലം കണെ്്ടത്തി വേഗത്തില്‍ പോലീസ് സഹായം എത്തിക്കുന്നതിന് സാധിക്കുന്ന സോഫ്റ്റ്‌വെയറാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലാണ് പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. അതിക്രമങ്ങള്‍ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് ഉടന്‍ കൈമാറും. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്്ട്.
സ്കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പിങ്ക് പട്രോള്‍ സംഘം പര്യടനം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരിക്കുന്ന പിങ്ക് ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങളും പിങ്ക് പട്രോള്‍ സംഘം നല്‍കും. സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്പന തുടങ്ങിയവ തടയുന്നതിനാകും പ്രത്യേക ശ്രദ്ധ നല്‍കുക.സിഡാക്, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പിങ്ക് പട്രോളിംഗ് വാഹനം വികസിപ്പിച്ചിരിക്കുന്നത്.