സ്പര്‍ശനം മനസിലാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ചര്‍മം; ഇനി മുതല്‍ റോബോര്‍ട്ടുകള്‍ക്കും ചുറ്റുമുള്ളവയെ തൊട്ടറിയാന്‍ സാധിക്കും

skinസ്പര്‍ശനം മനസിലാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ചര്‍മം ചൈനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മനുഷ്യര്‍ക്ക് സ്പര്‍ശനത്തിലൂടെ അറിയാന്‍ കഴിയുന്നതുപോലെ റോബോട്ടുകള്‍ക്കും ചുറ്റുമുള്ളവയെ തൊട്ടറിയാന്‍ കഴിയുന്നതിനാണ് സ്മാര്‍ട്ട് സ്കിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്മാര്‍ട് സ്കിന്നിന്റെ കണ്ടുപിടിത്തത്തോടെ റോബോട്ടിക് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കാഴ്ചവയ്ക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇല്ക്‌ട്രോഡുകളുടെ എണ്ണം ഈ സ്മാര്‍ട്ട് സ്കിന്നില്‍ കൂടുതലാണ്. ചര്‍മത്തിന്റെ അളവ് അനുസരിച്ചാണ് ഇലക്‌ട്രോഡുകളുടെ എണ്ണം തീരുമാനിക്കുക. അതിനാല്‍ സംവേദനത്തോത് ഈ ചര്‍മത്തില്‍ വളരെ കൂടുതലാണ്. ഇതുകാരണം ചെലവ് വളരെ കൂടുതലാണ്. ഇത്തരത്തില്‍ വളരെയധികം ഇലക്‌ട്രോണിക് സ്കിന്‍ ടെക്‌നോളജികള്‍ ഉയന്നുവരുന്നുണ്ടെങ്കിലും സാമ്പത്തികച്ചെലവ് കൂടുന്നതാണ് തടസങ്ങളുണ്ടാക്കുന്നത്.

ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട് ചര്‍മം സാമ്പത്തികച്ചെലവ് ഏറിയതാണെങ്കിലും ഇതു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഊര്‍ജം റോബോട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് സംഭരിക്കാനാകും. ഏറ്റവും കനം കുറഞ്ഞ തരത്തിലാണ് ഈ സ്മാര്‍ട്ട് ചര്‍മം നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല, ചില വസ്തുക്കള്‍ ഇതുമായി സമ്പര്‍ക്കത്തിലാകുമ്പോഴാണ് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്.

Related posts