സ്ലിപ്പ് വിതരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രം;എല്‍ഡിഎഫ് നേതാക്കളുടെ പരാതിയില്‍ ബിഎല്‍ഒയെ സസ്‌പെന്റു ചെയ്തു

alp-slipപത്തനംതിട്ട: വോട്ടേഴ്‌സ് സ്‌ലിപ്പ് വിതരണത്തില്‍ വീഴ്ച വരുത്തിയതിന് ആംഗന്‍വാടി ജീവനക്കാരിയായ ബിഎല്‍ഒയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സീതത്തോട് – മൂന്നുകല്ല് 56-ാം ബൂത്തിലെ ബിഎല്‍ഒ ശ്യാമള ശശിധരനെയാണ് എല്‍ഡിഎഫ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. വിതരണം ചെയ്ത ശേഷം ബാക്കി വന്ന സ്ലിപ്പുകള്‍ ശ്യാമള ശശിധരന്‍ സമീപത്തുള്ള പ്രദേശത്തെ കോണ്‍ഗ്രസ് നേതാവിനെ ഏല്‍പ്പിച്ചുവെന്നാണ് പരാതി.

ബിഎല്‍ഒ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രം സ്ലിപ്പ് വിതരണം നടത്തിയെന്നാണ് ആരോപണം. ഇതുകാരണം ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും വോട്ടുചെയ്തത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ സ്‌ലിപ്പ് ഉപയോഗിച്ചാണ്. മതിയായ തിരിച്ചറിയല്‍ രേഖകളില്ലാത്ത പലര്‍ക്കും ഇതോടെ വോട്ടുരേഖപ്പെടുത്താന്‍ കഴിയാതെ വരികയും ചെയ്തതതായി ആക്ഷേപം ഉണ്ട്.

Related posts